കായികപ്രേമികള്‍ക്ക് സുരക്ഷിതമായ ലോകകപ്പ് ; ലോകാരോഗ്യസംഘടനയും ഖത്തറും ഫിഫയും കൈകോര്‍ക്കുന്നു

കായികപ്രേമികള്‍ക്ക് സുരക്ഷിതമായ ലോകകപ്പ് ; ലോകാരോഗ്യസംഘടനയും ഖത്തറും ഫിഫയും കൈകോര്‍ക്കുന്നു
കായികപ്രേമികള്‍ക്ക് സുരക്ഷിതമായ ലോകകപ്പ് ഒരുക്കുന്നതിനായി ലോകാരോഗ്യസംഘടനയും ഖത്തറും ഫിഫയും കൈകോര്‍ക്കുന്നു. ഇതിന്റെ ഭാഗമായി ആവിഷ്‌കരിച്ച മൂന്ന് വര്‍ഷം നീളുന്ന സംയുക്ത പദ്ധതിയില്‍ ലോകാരോഗ്യസംഘടനയും ഖത്തറും ഒപ്പുവെച്ചു.ആരോഗ്യപൂര്‍ണമായ ലോകകപ്പ് എന്ന പേരിലാണ് ഖത്തറും ലോകാരോഗ്യസംഘടനയും ചേര്‍ന്ന് സംയുക്ത പദ്ധതി നടപ്പാക്കുന്നത്.

ജനീവയിലെ ലോകാരോഗ്യ സംഘടന ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വെച്ച് ലോകാരോഗ്യസംഘടനാ മേധാവി ഡോ.ടെഡ്രോസ് ഖത്തര്‍ ആരോഗ്യമന്ത്രി ഹനാന്‍ മുഹമ്മദ് അല്‍ കുവാരി, ലോകകപ്പിന്റെ പ്രാദേശിക സംഘാടനകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി സെക്രട്ടറി ജനറല്‍ ഹസ്സന്‍ അല്‍ തവാദി, ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ എന്നിവര്‍ ചേര്‍ന്ന് പദ്ധതിയുടെ പ്രഖ്യാപനം നടത്തി. ലോകകപ്പിനെത്തുന്നവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുന്നതിനാവശ്യമായ വിവിധ പ്രവര്‍ത്തനങ്ങളാണ് പദ്ധതി വഴി നടത്തുക.

അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷനായ ഫിഫയും പദ്ധതിയുമായി സഹകരിക്കും.

Other News in this category



4malayalees Recommends