18-ാം വയസ്സില്‍ ജീവിതം കെട്ടിപ്പടുക്കാന്‍ ഇന്ത്യയില്‍ നിന്നും വിമാനം കയറി; എഡ്മണ്ടനിലെ ആദ്യത്തെ സൗത്ത് ഏഷ്യന്‍ വംശജനായ മേയറായി അമര്‍ജീത്ത് സോഹി; വിജയിച്ച് കയറിയത് 45000-ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍

18-ാം വയസ്സില്‍ ജീവിതം കെട്ടിപ്പടുക്കാന്‍ ഇന്ത്യയില്‍ നിന്നും വിമാനം കയറി; എഡ്മണ്ടനിലെ ആദ്യത്തെ സൗത്ത് ഏഷ്യന്‍ വംശജനായ മേയറായി അമര്‍ജീത്ത് സോഹി; വിജയിച്ച് കയറിയത് 45000-ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍

കാനഡയിലെ എഡ്മണ്ടന്‍ നഗരത്തിന്റെ ആദ്യത്തെ സൗത്ത് ഏഷ്യന്‍ വംശജനായ മേയറായി മുന്‍ സിറ്റി കൗണ്‍സിലറും, ഫെഡറല്‍ ലിബറല്‍ ക്യാബിനറ്റ് മന്ത്രിയുമായ അമര്‍ജീത്ത് സോഹി. 1964ല്‍ ഇന്ത്യയിലെ പഞ്ചാബില്‍ ജനിച്ച സോഹി തിങ്കളാഴ്ച നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയമാണ് കരസ്ഥമാക്കിയത്.


വോട്ടിംഗ് സ്‌റ്റേഷനുകളില്‍ 98 ശതമാനം റിപ്പോര്‍ട്ടും പുറത്തുവന്നപ്പോള്‍ 45,273 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തൊട്ടുത്ത സ്ഥാനാര്‍ത്ഥി മൈക്ക് നിക്കെലിനെ സോഹി മറികടന്ന് മുന്നേറിയത്. എട്ട് സ്ത്രീകള്‍ ഉള്‍പ്പെട്ട കൗണ്‍സിലിനെയാണ് സോഹി നയിക്കുക. രണ്ട് പേര്‍ മുന്‍ കൗണ്‍സിലുകളില്‍ നിന്നുള്ളവരാണ്.

എഡ്മണ്ടനിലെ മെട്രിക്‌സ് ഹോട്ടലില്‍ 57-കാരനായ സോഹി വിജയപ്രസംഗം നടത്തി. ഭാര്യ സര്‍ബ്ജീത്തും, മകള്‍ സീറത്തും ഒപ്പമുണ്ടായിരുന്നു. 18-ാം വയസ്സില്‍ പ്രത്യേകിച്ച് ഒന്നും കൈയില്‍ ഇല്ലാതെ കാനഡയിലേക്ക് കുടിയേറിയ അനുഭവമാണ് സോഹി തന്റെ പ്രസംഗത്തില്‍ എടുത്തുപറഞ്ഞത്. 'ഒരു പുതിയ വീട്ടില്‍ മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കുകയായിരുന്നു സ്വപ്‌നം. ചിലപ്പോള്‍ അസാധ്യമെന്ന് തോന്നിയ സ്വപ്‌നങ്ങള്‍', അദ്ദേഹം പറഞ്ഞു.

'എന്നാല്‍ ഇന്ന് നിങ്ങള്‍ കാരണം, ഈ മുറിയിലെ ഓരോരുത്തരും മൂലം അസാധ്യമായത് സാധ്യമായിരിക്കുന്നു', സോഹി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എഡ്മണ്ടനിലെ ജനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ സമ്മതിച്ച് കൊണ്ട് തന്നെ ഇതില്‍ മാറ്റം വരുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

മേയര്‍ പോരാട്ടത്തില്‍ 10 എതിര്‍ സ്ഥാനാര്‍ത്ഥികളെ മലത്തിയടിച്ചാണ് ഇന്ത്യന്‍ വംശജന്റെ കുതിപ്പ്. ആകെ പോള്‍ ചെയ്ത വോട്ടില്‍ 45 ശതമാനവും സോഹിയുടെ പെട്ടിയിലാണ് ജനം വീഴ്ത്തിയത്.
Other News in this category



4malayalees Recommends