ന്യൂ സൗത്ത് വെയില്‍സില്‍ കേസുകളുടെ എണ്ണം കുറയുന്നതിനിടെ പുതിയ ആശങ്ക; കഴിഞ്ഞ ആഴ്ച മാത്രം സ്റ്റേറ്റില്‍ വൈറസ് പിടിപെട്ടത് 9 വയസ്സില്‍ താഴെയുള്ള അറുനൂറോളം കുട്ടികള്‍ക്ക്

ന്യൂ സൗത്ത് വെയില്‍സില്‍ കേസുകളുടെ എണ്ണം കുറയുന്നതിനിടെ പുതിയ ആശങ്ക; കഴിഞ്ഞ ആഴ്ച മാത്രം സ്റ്റേറ്റില്‍ വൈറസ് പിടിപെട്ടത് 9 വയസ്സില്‍ താഴെയുള്ള അറുനൂറോളം കുട്ടികള്‍ക്ക്

കോവിഡ്-19 കേസുകള്‍ മുതിര്‍ന്നവരില്‍ കുറയുന്നതിനിടെ ന്യൂ സൗത്ത് വെയില്‍സില്‍ ആശങ്ക പരത്തി ചെറിയ കുട്ടികളില്‍ വൈറസ് വ്യാപനം. കഴിഞ്ഞ ഒറ്റയാഴ്ചയ്ക്കിടെ അറുനൂറോളം കുട്ടികള്‍ക്കാണ് വൈറസ് പിടിപെട്ടത്. ഇവരില്‍ ഭൂരിഭാഗവും ഒന്‍പത് വയസ്സില്‍ താഴെയുള്ളവരാണ്.


എന്‍എസ്ഡബ്യു ഹെല്‍ത്തില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം 400-ലേറെ കുട്ടികളും, 10-19 പ്രായവിഭാഗത്തില്‍ പെടുന്ന കൗമാരക്കാര്‍ക്കുമാണ് രോഗം പിടിപെട്ടത്. സമാനമായ രീതിയിലാണ് 20-29 പ്രായവിഭാഗത്തിലും, 30-39 വയസ്സുകളിലുമുള്ള രോഗബാധ.

യുവാക്കളില്‍ ഡെല്‍റ്റാ വകഭേദം സൃഷ്ടിക്കുന്ന വ്യാപനത്തിന്റെ തോതാണ് ഈ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. 2020ലെ വൈറസിന്റെ രൂപമാറ്റത്തേക്കാള്‍ അഞ്ചിരട്ടി ഉയര്‍ന്ന വ്യാപനമാണ് പുതിയ വൈറസിനുള്ളത്. നാഷണല്‍ സെന്റര്‍ ഫോര്‍ ഇമ്മ്യൂണൈസേഷന്‍ റിസേര്‍ച്ച് & സര്‍വ്വെയ്‌ലന്‍സാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.

അതേസമയം കൂടുതല്‍ കുട്ടികള്‍ക്കും രോഗലക്ഷണങ്ങള്‍ പോലുമില്ല. മറ്റുള്ളവരില്‍ വൈറസ് ചെറിയൊരു രോഗബാധ മാത്രമാണ് സൃഷ്ടിക്കുന്നതെന്നതും ആശ്വാസകരമാണ്. കൂടാതെ മുതിര്‍ന്നവരുടേത് പോലെ മറ്റുള്ളവരിലേക്ക് രോഗം പകരുന്നതും കുറവാണ്.

12 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഇപ്പോള്‍ വാക്‌സിനേഷന്‍ നേടാന്‍ അനുമതിയുണ്ട്. ഇതോടൊപ്പം ഫൈസര്‍ വാക്‌സിന്‍ 5 മുതല്‍ 11 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് കോമിര്‍നേറ്റി വാക്‌സിനായി നല്‍കാനും ഓസ്‌ട്രേലിയയുടെ തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കി.

എന്‍എസ്ഡബ്യുവിലെ ആകെ കോവിഡ് കേസുകള്‍ കുറയുകയാണ്. 273 പുതിയ കേസുകളും, നാല് മരണങ്ങളുമാണ് ഒടുവിലായി രേഖപ്പെടുത്തിയത്. കോവിഡ് ബാധിച്ച് ആശുപത്രിയിലുള്ളവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. 589 പേരാണ് വൈറസ് ബാധിച്ച് ആശുപത്രിയിലുള്ളത്. 128 പേര്‍ അത്യാഹിത വിഭാഗത്തിലാണ്.
Other News in this category



4malayalees Recommends