രാഹുല്‍ഗാന്ധി മയക്കുമരുന്നിന് അടിമ, ഒരു പാര്‍ട്ടിയെ നയിക്കാനൊന്നും രാഹുലിന് കഴിയില്ല ; വിവാദ പ്രസ്താവനയുമായി കര്‍ണാടക ബിജെപി അധ്യക്ഷന്‍

രാഹുല്‍ഗാന്ധി മയക്കുമരുന്നിന് അടിമ, ഒരു പാര്‍ട്ടിയെ നയിക്കാനൊന്നും രാഹുലിന് കഴിയില്ല ; വിവാദ പ്രസ്താവനയുമായി കര്‍ണാടക ബിജെപി അധ്യക്ഷന്‍
രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണെന്ന് കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍.

'ആരാണ് രാഹുല്‍ ഗാന്ധി, ഞാനത് പറയുന്നില്ല. രാഹുല്‍ മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണ്. ഇത് ചില മാധ്യമങ്ങളില്‍ വന്നതുമാണ്. ഒരു പാര്‍ട്ടിയെ നയിക്കാനൊന്നും രാഹുലിന് സാധിക്കില്ല' നളിന്‍ കുമാര്‍ പറഞ്ഞു.

മോദി നിരക്ഷരനാണെന്ന് പരിഹസിച്ചുള്ള കര്‍ണാടക കോണ്‍ഗ്രസിന്റെ ട്വീറ്റ് ഏറെ വിവാദമായതിന് തൊട്ടുപിന്നാലെയാണ് ബിജെപി നേതാവിന്റെ വിവാദ പ്രസ്താവന.

പ്രസ്താവനയില്‍ നളിന്‍ കുമാര്‍ മാപ്പ് പറയണമെന്ന് പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ ആവശ്യപ്പെട്ടു. അതേസമയം പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ മോദിക്കെതിരേ മോശം പരാമര്‍ശം വന്നതില്‍ ശിവകുമാര്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ടീം ട്വീറ്റ് പിന്‍വലിച്ചതായും ശിവകുമാര്‍ അറിയിച്ചു.

Other News in this category4malayalees Recommends