'സീറോ ഡെവലപ്പ്‌മെന്റ്, സീറോ എക്കണോമിക്ക് ഗ്രോത്ത്, സാമ്പത്തിക അസ്ഥിരതയുടെ ഏഴ് വര്‍ഷങ്ങള്‍' ; ജെയിംസ് ബോണ്ടാക്കി മോദിയെ പരിഹസിച്ച് ട്വീറ്റ്

'സീറോ ഡെവലപ്പ്‌മെന്റ്, സീറോ എക്കണോമിക്ക് ഗ്രോത്ത്, സാമ്പത്തിക അസ്ഥിരതയുടെ ഏഴ് വര്‍ഷങ്ങള്‍' ; ജെയിംസ് ബോണ്ടാക്കി മോദിയെ പരിഹസിച്ച് ട്വീറ്റ്
ബ്രിട്ടീഷ് ഐക്കോണിക് ജെയിംസ് ബോണ്ടിന്റെ നമ്പറായ '007'ല്‍ 'പ്രത്യക്ഷപ്പെട്ട്' പ്രധാനമന്ത്രി നരേന്ദ്ര മോദി. മുതിര്‍ന്ന തൃണമൂല്‍ കോണ്ഗ്രസ് നേതാവ് ഡെറിക് ഒബ്രയിന്റെ ഫേസ്ബുക്കില്‍ പേജിലാണ് പ്രധാനമന്ത്രിയുടെ ട്രോള്‍ മീം ഷെയര്‍ ചെയ്തത്.

ഡെറിക് ഒബ്രയിന്‍ പോസ്റ്റ് ചെയ്ത മീമില്‍ ജെയിംസ് ബോണ്ട് ലുക്കില്‍ ഒരു സ്യൂട്ട് ധരിച്ച് മോദിയെയാണ് എഡിറ്റ് ചെയ്ത് വെച്ചിട്ടുള്ളത്.

അവര്‍ എന്നെ 007 എന്ന് വിളിക്കുന്നു എന്നണ് പോസ്റ്ററിന് അടിക്കുറിപ്പ് ഡെറിക് നല്‍കിയിട്ടുള്ളത്.

'സീറോ ഡെവലപ്പ്‌മെന്റ്, സീറോ എക്കണോമിക്ക് ഗ്രോത്ത്, സാമ്പത്തിക അസ്ഥിരതയുടെ ഏഴ് വര്‍ഷങ്ങള്‍'എന്നാണ് മീമില്‍ 007 നെ നിര്‍വചിക്കുന്നത്.

നിരവധി പേരാണ് വൈറല്‍ മീമ് ലൈക്ക് ചെയ്യുകയും പങ്കുവെക്കുകയും ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രിയുടെ റോളില്‍ മോദി ഏഴ് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കേയാണ് പരിഹാസം

Other News in this category4malayalees Recommends