ബ്രിട്ടനില്‍ കഴിഞ്ഞ ആഴ്ച കോവിഡ് പിടിപെട്ട് ക്ലാസില്‍ ഹാജരാകാതെ പോയത് 111,000 വിദ്യാര്‍ത്ഥികള്‍; കഴിഞ്ഞ മാസത്തെ കണക്കുകളുടെ ഇരട്ടി സൃഷ്ടിച്ച് പുതിയ റെക്കോര്‍ഡ്; അടുത്ത ആഴ്ച മുതല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം

ബ്രിട്ടനില്‍ കഴിഞ്ഞ ആഴ്ച കോവിഡ് പിടിപെട്ട് ക്ലാസില്‍ ഹാജരാകാതെ പോയത് 111,000 വിദ്യാര്‍ത്ഥികള്‍; കഴിഞ്ഞ മാസത്തെ കണക്കുകളുടെ ഇരട്ടി സൃഷ്ടിച്ച് പുതിയ റെക്കോര്‍ഡ്; അടുത്ത ആഴ്ച മുതല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം

കഴിഞ്ഞ ആഴ്ചയില്‍ 111,000 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് മൂലം ക്ലാസുകള്‍ നഷ്ടപ്പെട്ടു. കോവിഡ് വൈറസിന് പോസിറ്റീവായി കണ്ടെത്തിയതോടെയാണ് റെക്കോര്‍ഡ് കണക്കുകള്‍ രേഖപ്പെടുത്തിയതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ മധ്യം മുതല്‍ ഇന്‍ഫെക്ഷന്‍ ബാധിക്കുന്നവരുടെ എണ്ണം ഇരട്ടിച്ചതോടെയാണ് കുട്ടികള്‍ക്ക് ക്ലാസുകളില്‍ എത്താന്‍ കഴിയാതെ പോകുന്നത്.


ബ്രിട്ടനിലെ ക്ലാസ്മുറികള്‍ ഇപ്പോഴും കൊറോണാവൈറസിന്റെ പിടിയില്‍ തുടരുന്നുവെന്നാണ് ഇതോടെ വ്യക്തമാകുന്നത്. കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടില്‍ കോവിഡ് മൂലം 2 ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ ഹാജരായില്ലെന്ന് എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കണക്കുകള്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ പോസിറ്റീവായി കണ്ടെത്തുന്നതോ, രോഗിയുമായി സമ്പര്‍ക്കത്തില്‍ വരികയോ ചെയ്യുന്നതാണ് കാരണം.

ഇതിനിടെ വിദ്യാര്‍ത്ഥികളെ ഹാഫ് ടേം വാക്‌സിനേഷനില്‍ കടത്തിവിടാന്‍ വാക്‌സിനുകള്‍ കുട്ടികള്‍ക്ക് ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാനുള്ള പദ്ധതി അടുത്ത ആഴ്ച തുടങ്ങുമെന്ന് ഹെല്‍ത്ത് സെക്രട്ടറി പ്രഖ്യാപിച്ചു. രാജ്യത്തെ പ്രായം കുറഞ്ഞവരില്‍ വാക്‌സിനേഷന്‍ വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. 12 മുതല്‍ 15 വയസ്സ് വരെ പ്രായത്തിലുള്ള കുട്ടികളില്‍ 30 പേരില്‍ ഒരാള്‍ മാത്രമാണ് രാജ്യത്തെ പല ഭാഗത്തും വാക്‌സിനെടുത്തിരിക്കുന്നത്.

ഇതിനിടെ അധ്യാപകര്‍ക്ക് കോവിഡ് പിടിപെടുന്നത് ക്ലാസുകള്‍ അലങ്കോലപ്പെടാന്‍ ഇടയാക്കുന്നതായി ഹെഡ്ടീച്ചേഴ്‌സ് യൂണിയന്‍ എന്‍എഎച്ച്ടിയിലെ ജെയിംസ് ബോവന്‍ പറഞ്ഞു. പലപ്പോഴും വിദ്യാര്‍ത്ഥികളില്‍ നിന്നാണ് അധ്യാപകര്‍ക്ക് വൈറസ് പിടിപെടുന്നത്. 'സര്‍ക്കാര്‍ ഇപ്പോള്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ വിന്ററിലേക്ക് എത്തുമ്പോള്‍ സ്ഥിതി ദുഷ്‌കരമാകും', ബോവന്‍ കൂട്ടിച്ചേര്‍ത്തു.

ജീവനക്കാരുടെ അഭാവം ചെറിയ അംശമാണെങ്കിലും ഇത് ക്ലാസുകളിലേക്ക് അധ്യാപകരെ നിയോഗിക്കുന്നതിനെ ബാധിച്ച് തുടങ്ങിയിട്ടുണ്ടെന്ന് എഎസ്‌സിഎല്‍ ടീച്ചിംഗ് യൂണിയന്‍ ജെഫ് ബാര്‍ട്ടണ്‍ വ്യക്തമാക്കി. ജീവനക്കാര്‍ വാക്‌സിനെടുത്ത ശേഷമാണ് ഇത് സംഭവിക്കുന്നത്, ബാര്‍ട്ടണ്‍ പറഞ്ഞു.
Other News in this category4malayalees Recommends