കെ.എസ്.ആര്‍.ടി.സി. ബസ് അപകടകരമായ രീതിയില്‍ വെള്ളക്കെട്ടിലൂടെ ഓടിച്ച സംഭവം ; പരിഹാസ വീഡിയോ പങ്കുവച്ച ഡ്രൈവര്‍ക്ക് പണിയാകുന്നു ;ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

കെ.എസ്.ആര്‍.ടി.സി. ബസ് അപകടകരമായ രീതിയില്‍ വെള്ളക്കെട്ടിലൂടെ ഓടിച്ച സംഭവം ; പരിഹാസ വീഡിയോ പങ്കുവച്ച ഡ്രൈവര്‍ക്ക് പണിയാകുന്നു ;ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും
മഴക്കെടുതിക്കിടെ ഈരാറ്റുപേട്ടയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് അപകടകരമായ രീതിയില്‍ വെള്ളക്കെട്ടിലൂടെ ഓടിച്ച സംഭവത്തില്‍ ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യന്റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യും. മോട്ടോര്‍ വാഹന വകുപ്പ് ഇയാള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന വിധത്തില്‍ ബസ് ഓടിച്ചതിന്റെ പേരില്‍ ജയദീപനെ കെ.എസ്.ആര്‍.ടി.സി നേരത്തെ സസ്‌പെന്‍ഷന്റ് ചെയ്തിരുന്നു.

ഇത് സംബന്ധിച്ച് ഗതാഗതമന്ത്രി ആന്റണി രാജു കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്ടര്‍ക്ക് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായിരിന്നത്. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവറായിരുന്നു ജയദീപ്.

അതേസമയം, സസ്‌പെന്റ് ചെയ്തവരെ ആക്ഷേപിച്ചും വെള്ളക്കെട്ടിലൂടെ വണ്ടിയോടിച്ചതിനെ ന്യായീകരിച്ചും ജയദീപ് രംഗത്തെത്തിയിരുന്നു.

'എന്നെ സസ്‌പെന്‍ഡ് ചെയ്ത കെ.എസ്.ആര്‍.ടി.സിയിലെ കൊണാണ്ടന്‍മാര്‍ അറിയാന്‍ ഒരു കാര്യം. എപ്പോഴും അവധി ആവശ്യപ്പെട്ട് നടക്കുന്ന ദിവസം അമിത പണം അധ്വാനിക്കാതെ ഉണ്ടാക്കുന്ന എന്നേ സസ്‌പെന്റ് ചെയ്ത് സഹായിക്കാതെ വല്ലോ കഞ്ഞി കുടിക്കാന്‍ നിവൃത്തി ഇല്ലാത്തവരെ പോയി ചെയ്യുക,' എന്നായിരുന്നു സസ്‌പെന്‍ഷനില്‍ ഇയാളുടെ പ്രതികരണം. ഇത് സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായിരുന്നു.

Other News in this category4malayalees Recommends