പണപ്പെരുപ്പം രാജ്യത്ത് ആഞ്ഞടിക്കുന്നു; ജീവിതച്ചെലവ് കുതിച്ചുയരുന്നുവെന്ന് മുന്നറിയിപ്പുമായി എംപിമാര്‍; കഫെയിലും, പബ്ബിലും 18% വില ഉയര്‍ന്നു; സൂപ്പര്‍മാര്‍ക്കറ്റുകളും പിന്നാലെ; പെട്രോള്‍ വിലയില്‍ 23 ശതമാനത്തോളം വര്‍ദ്ധന

പണപ്പെരുപ്പം രാജ്യത്ത് ആഞ്ഞടിക്കുന്നു; ജീവിതച്ചെലവ് കുതിച്ചുയരുന്നുവെന്ന് മുന്നറിയിപ്പുമായി എംപിമാര്‍; കഫെയിലും, പബ്ബിലും 18% വില ഉയര്‍ന്നു; സൂപ്പര്‍മാര്‍ക്കറ്റുകളും പിന്നാലെ; പെട്രോള്‍ വിലയില്‍ 23 ശതമാനത്തോളം വര്‍ദ്ധന

പണപ്പെരുപ്പം കുതിച്ചുയരുന്നതായുള്ള മുന്നറിയിപ്പുകള്‍ക്കിടെ രാജ്യത്ത് പെട്രോള്‍ വില പുതിയ റെക്കോര്‍ഡിന് സമീപത്തേക്ക് വര്‍ദ്ധിക്കുന്നു. ഒരു ലിറ്റര്‍ അണ്‍ലീഡഡ് പെട്രോളിന് ഇപ്പോള്‍ 139.46 പെന്‍സാണ് വില. 2013 മാര്‍ച്ചിന് ശേഷം ഏറ്റവും വിലയേറിയ സമയം കൂടിയാണിത്. 2012 ഏപ്രിലില്‍ സൃഷ്ടിക്കപ്പെട്ട സര്‍വ്വകാല റെക്കോര്‍ഡായ 142.17 പെന്‍സില്‍ നിന്നും 3 പെന്‍സ് മാത്രം കുറവാണിത്.


വിലകള്‍ ലിറ്ററിന് 26 പെന്‍സിലേറെയാണ് വര്‍ദ്ധിച്ചത്. ഏകദേശം 23 ശതമാനം വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ 12 മാസത്തിനിടെ ശരാശരി 55 ലിറ്റര്‍ ഫാമിലി കാര്‍ നിറയ്ക്കാന്‍ 14 പൗണ്ട് കൂട്ടിച്ചേര്‍ക്കുകയാണുണ്ടായത്. സമ്പദ് വ്യവസ്ഥകളുടെ വിവിധ മേഖലകളില്‍ സമാനമായ വര്‍ദ്ധനവാണുള്ളത്.

പുറത്ത് ഭക്ഷണം കഴിക്കാനും, സൂപ്പര്‍മാര്‍ക്കറ്റ് ബില്ലുകളിലും, മാനുഫാക്ചറിംഗ് ഉത്പന്നങ്ങളിലും ഈ വര്‍ദ്ധനവ് വരുന്നതായി എംപിമാര്‍ മുന്നറിയിപ്പ് നല്‍കി. ജീവിതച്ചെലവ് വര്‍ദ്ധിക്കുന്ന അവസ്ഥയിലേക്കാണ് ഇവ നയിക്കുന്നത്. കഫെ, റെസ്റ്റൊറന്റ്, പബ്ബ് വിലകള്‍ വര്‍ഷത്തില്‍ 14-18 ശതമാനമാണ് ഉയരുന്നത്. സൂപ്പര്‍മാര്‍ക്കറ്റുകളും വര്‍ദ്ധനവില്‍ പിന്നാലെയുണ്ടെന്ന് ഫുഡ് & ഡ്രിങ്ക് ഫെഡറേഷന്‍ പറഞ്ഞു.

മാനുഫാക്ചറേഴ്‌സും, ഹെവി ഇന്‍ഡസ്ട്രീസും മെറ്റീരിയല്‍ വിലകളില്‍ 30 മുതല്‍ 40 ശതമാനം വര്‍ദ്ധനവാണ് നേരിടുന്നത്. എനര്‍ജി, ഷിപ്പിംഗ് ചെലവുകളാണ് ഇതിന് ഇടയാക്കുന്നത്. ഒരു കണ്ടെയ്‌നര്‍ ട്രാന്‍സ്‌പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 1100 പൗണ്ട് വേണ്ടിയിരുന്നത് ഇപ്പോള്‍ 14,500 പൗണ്ടിലേക്കാണ് വര്‍ദ്ധിച്ചിരിക്കുന്നത്.

ഡ്രൈവര്‍മാരുടെ ക്ഷാമം ഒരു തരത്തിലും മെച്ചപ്പെടുന്നില്ലെന്ന് റോഡ് ഹോളേജ് അസോസിയേഷനുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. വിദേശ ഡ്രൈവര്‍മാരെ ഇറക്കുമതി ചെയ്യാനുള്ള സര്‍ക്കാര്‍ പദ്ധതിയും വിജയിച്ചില്ല.
Other News in this category4malayalees Recommends