അന്യ സംസ്ഥാന തൊഴിലാളികളെ തെരഞ്ഞുപിടിച്ച് ജീവനെടുത്ത് തീവ്രവാദികള്‍ ; കശ്മീരില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരുങ്ങി തൊഴിലാളികള്‍ ; കശ്മീരില്‍ സ്വദേശികള്‍ മാത്രം മതിയോ ?

അന്യ സംസ്ഥാന തൊഴിലാളികളെ തെരഞ്ഞുപിടിച്ച് ജീവനെടുത്ത് തീവ്രവാദികള്‍ ; കശ്മീരില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരുങ്ങി തൊഴിലാളികള്‍ ; കശ്മീരില്‍ സ്വദേശികള്‍ മാത്രം മതിയോ ?
കശ്മീരില്‍ ഒരിടവേളയ്ക്ക് ശേഷം തീവ്രവാദികള്‍ വീണ്ടും ആശങ്കയാകുകയാണ്. അന്യ സംസ്ഥാന തൊഴിലാളികളെ ലക്ഷ്യം വച്ചുള്ള ആക്രമണം പതിവാകുകയാണ്. പലരും നാട്ടിലേക്ക് പ്രാണരക്ഷാര്‍ത്ഥം രക്ഷപ്പെടുകയാണ്. ബിഹാറില്‍ നിന്നുള്ളവരാണ് കൂടുതലും തീവ്രവാദികളുടെ ആക്രമണത്തിന് ഇരയാകുന്നത്. കഴിഞ്ഞ ദിവസം രണ്ടു തൊഴിലാളികളെ തീവ്രവാദികള്‍ കൊലപ്പെടുത്തിയിരുന്നു.

തീവ്രവാദികളുടെ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അന്യ സംസ്ഥാന തൊഴിലാളികള്‍ വാടകയ്ക്ക് താമസിക്കുന്ന കുല്‍ഗാമിലാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. കൊലപ്‌പെടുത്തും മുമ്പ് തൊഴിലാളികളുടെ ആധാര്‍ കാര്‍ഡ് നോക്കി കാശ്മീര്‍ സ്വദേശികള്‍ അല്ലെന്ന് അവര്‍ ഉറപ്പുവരുത്തിയെന്ന് കൊല്ലപ്പെട്ടയാളുടെ സുഹൃത്ത് പറയുന്നു.

ലഷ്‌കര്‍ ഇ ത്വയ്ബയുടെ അനുബന്ധ വിഭാഗമായ യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് കൊലപാതക ഉത്തരവാദിത്വം ഏറ്റെടുത്തു. 200 ഓളം ബിഹാറി തൊഴിലാളികള്‍ കശ്മീര്‍ വിടാന്‍ തയ്യാറാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അന്യസംസ്ഥാന തൊഴിലാളികളെ തെരഞ്ഞുപിടിച്ചു കൊല്ലുന്ന തീവ്രവാദികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. ഇവര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കണമെന്നും നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു.

Other News in this category4malayalees Recommends