കോവിഡ് പിടിയില്‍ നിന്ന് രക്ഷപ്പെടാനാകാതെ ബ്രിട്ടന്‍ ; ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് ഏഴു മാസത്തിലെ ഏറ്റവും ഉയര്‍ന്ന മരണ നിരക്ക് ; വീണ്ടും കേസുകള്‍ ഉയരുമെന്ന് റിപ്പോര്‍ട്ട് ; എന്‍എച്ച്എസ്‌ ജീവനക്കാര്‍ സമ്മര്‍ദ്ദത്തില്‍ തന്നെ

കോവിഡ് പിടിയില്‍ നിന്ന് രക്ഷപ്പെടാനാകാതെ ബ്രിട്ടന്‍ ; ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് ഏഴു മാസത്തിലെ ഏറ്റവും ഉയര്‍ന്ന മരണ നിരക്ക് ; വീണ്ടും കേസുകള്‍ ഉയരുമെന്ന് റിപ്പോര്‍ട്ട് ; എന്‍എച്ച്എസ്‌ ജീവനക്കാര്‍ സമ്മര്‍ദ്ദത്തില്‍ തന്നെ
ഏഴു മാസത്തിനിടെ ഉയര്‍ന്ന കോവിഡ് മരണ നിരക്കാണ് ബ്രിട്ടനില്‍ ഇന്നലെ രേഖപ്പെടുത്തിയത്. നിലവിലെ വ്യാപനത്തിന് കാരണം പുതിയ വകഭേദം മൂലമാണെന്നാണ് റിപ്പോര്‍ട്ട്. 223 പേര്‍ ഇന്നലെ മരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയെ അപേക്ഷിച്ച് 23.2 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നേരത്തെ മാര്‍ച്ച് 9ന് 231 പേര്‍ മരിച്ചിരുന്നു.

Thumbnail

കോവിഡ് വ്യാപനവും ആശങ്കയാകുകയാണ്. 43738 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ചയേക്കാള്‍ 13.5 ശതമാനം വര്‍ദ്ധനവാണുള്ളത്. ചികിത്സ തേടുന്നവരുടെ എണ്ണവും കൂടി. 921 ഓളം പേര്‍ വെള്ളിയാഴ്ച ചികിത്സ തേടി ആശുപത്രിയിലെത്തി. 20.2 ശതമാനമാണ് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധിച്ചിരിക്കുന്നത്. എന്‍എച്ച്എസിന് വലിയ സമ്മര്‍ദ്ദമാണ് രോഗികളുടെ വര്‍ദ്ധനവിലൂടെ ഉണ്ടായിരിക്കുന്നത്.

പുതിയ ഇനം വൈറസാകാം വാക്‌സിനില്‍ മുന്നോട്ട് പോയ യുകെയെ ഇപ്പോള്‍ വലയ്ക്കുന്നതെന്നാണ് സൂചന. എവൈ 4.2 എന്ന ശാസ്ത്രീയ നാമത്തിലുള്ള വകഭേദമാണ് രോഗികളില്‍ പത്തുശതമാനം പേരിലും കാണുന്നത്. സെപ്തംബര്‍ 1ന് ഈ ഇനത്തിന്റെ സാന്നിധ്യം ഒരു ശതമാനം മാത്രമായിരുന്നു. പുതിയ വകഭേദത്തെ നിരീക്ഷിക്കുന്നുണ്ടെന്നും അടിയന്തര സാഹചര്യത്തില്‍ നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

പുതിയൊരു തരംഗത്തിനെ സര്‍ക്കാര്‍ ഭയപ്പെടുന്നുണ്ട്. ആരോഗ്യമേഖല കാലങ്ങളായി അനുഭവിക്കുന്ന സമ്മര്‍ദ്ദത്തില്‍ ഇനിയും ദുരന്തം തീരുന്നില്ലെന്ന് ചുരുക്കം. കോവിഡുമായി ജീവിക്കാന്‍ ശീലിക്കേണ്ട അവസ്ഥയാണ്. പ്രതിരോധ നീക്കം ശക്തമാക്കാന്‍ ബൂസ്റ്റര്‍ ഡോസുകളെ ആശ്രയിക്കുന്നതാണ് ഉചിതം. എത്രയും പെട്ടെന്ന് ബൂസ്റ്റര്‍ ഡോസ് എടുത്ത് വാക്‌സിന്‍ പ്രതിരോധം തീര്‍ക്കാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് ആരോഗ്യ പ്രവര്‍ത്തകര്‍.

Other News in this category4malayalees Recommends