2.9 കോടി മലയാളികളും കൂടെയെന്ന് ഗായത്രി'; ഇ ബുള്‍ ജെറ്റുമായി താരതമ്യം ചെയ്ത് ട്രോളര്‍മാര്‍

2.9 കോടി മലയാളികളും കൂടെയെന്ന് ഗായത്രി'; ഇ ബുള്‍ ജെറ്റുമായി താരതമ്യം ചെയ്ത് ട്രോളര്‍മാര്‍
വാഹന അപകട വിവാദത്തില്‍ മൂന്നു കോടി മലയാളികളും തനിക്കൊപ്പമുണ്ടെന്ന നടി ഗായത്രി സുരേഷിന്റെ പരാമര്‍ശത്തിനെതിരെ ട്രോളുമായി സോഷ്യല്‍മീഡിയ. ഇബുള്‍ ജെറ്റ് ഫാന്‍സിന്റെ കേരളം കത്തിക്കുമെന്ന പരാമര്‍ശം സഹിതമാണ് ട്രോളുകള്‍.

വാഹനാപകടം സംബന്ധിച്ച് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മൂന്നു കോടി മലയാളികളും തനിക്കൊപ്പമുണ്ടെന്ന പരാമര്‍ശം ഗായത്രി നടത്തിയത്. 'കേരളത്തില്‍ മൂന്ന് കോടി ജനങ്ങളില്‍ ഒരുലക്ഷം ആളുകള്‍ മാത്രമാകും എനിക്കെതിരെ പറയുക. ബാക്കി കോടി ആളുകള്‍ എനിക്കൊപ്പം ഉണ്ട് എന്ന വിശ്വാസം ഉണ്ട്. ആ ഒരുലക്ഷം ആളുകളെ എനിക്ക് വേണ്ട.' ഗായത്രി പറഞ്ഞു.

Free gayathri suresh-troll Watch Online - Khatrimaza

അപകടത്തെക്കുറിച്ച് ഗായത്രിയുടെ പറഞ്ഞത്: 'കാക്കനാട് ഭാഗത്താണ് അപകടം നടക്കുന്നത്. മറ്റൊരു കാറിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ഞങ്ങള്‍ ശ്രമിക്കുന്നതിനിടെ തൊട്ടുമുന്നിലുള്ള വണ്ടിയുടെ ഫ്രണ്ട് ഗ്ലാസ് ഉരഞ്ഞു. റോഡില്‍ നല്ല തിരക്കായതുകൊണ്ട് നിര്‍ത്താന്‍ കഴിഞ്ഞില്ല. കുറച്ച് മുന്നോട്ട് പോയപ്പോഴാണ് അപകടം നടന്ന കാറിലെ ആളുകള്‍ ഞങ്ങളുടെ പുറകെ ഉണ്ടെന്ന് മനസിലായത്. അങ്ങനെ അവര്‍ ഞങ്ങളെ ചേസ് ചെയ്ത് പിടിച്ചു. കാര്‍ ഞങ്ങളുടെ മുന്നില്‍ നിര്‍ത്തി. ഒരു പയ്യന്‍ പുറത്തിറങ്ങി, എന്റെ വണ്ടിയുടെ ഫ്രണ്ട് ഗ്ലാസ് ഇടിച്ചുപൊളിച്ച് വീട്ടുകാരെ അസഭ്യം പറഞ്ഞു. അപ്പോഴാണ് ഞങ്ങള്‍ കാറില്‍ നിന്ന് ഇറങ്ങേണ്ടെന്ന് തീരുമാനിച്ചത്. ആ സംഭവം ഉണ്ടായതോടെ വണ്ടി അവിടെ നിന്നെടുത്തു. ഉടനെ അവരും പുറകെ. കുറച്ചുദൂരം ചെന്നശേഷം അവര്‍ ഞങ്ങളുടെ കാറിനു മുന്നില്‍ വട്ടംവച്ച് നിര്‍ത്തി. അതിനുശേഷം നടന്നതാണ് നിങ്ങള്‍ ആ വിഡിയോയില്‍ കണ്ടത്.'

Other News in this category4malayalees Recommends