ദിലീപ് സൂപ്പര്‍ സ്റ്റാറായി വിലസിയിട്ടും സംസ്ഥാന അവാര്‍ഡ് കിട്ടാന്‍ നാടകക്കാരന്റെ സിനിമ തന്നെ വേണ്ടി വന്നു, കൊറിയന്‍ സിനിമകള്‍ വീണ്ടും പുഴുങ്ങുന്നതല്ല രചനാരീതി: ഹരീഷ് പേരടി

ദിലീപ് സൂപ്പര്‍ സ്റ്റാറായി വിലസിയിട്ടും സംസ്ഥാന അവാര്‍ഡ് കിട്ടാന്‍ നാടകക്കാരന്റെ സിനിമ തന്നെ വേണ്ടി വന്നു, കൊറിയന്‍ സിനിമകള്‍ വീണ്ടും പുഴുങ്ങുന്നതല്ല രചനാരീതി: ഹരീഷ് പേരടി
സ്‌ക്രീനിന് മുന്നില്‍ വരുന്ന താരങ്ങള്‍ക്ക് മാത്രം അവാര്‍ഡ് കിട്ടുമ്പോള്‍ അതിന് അര്‍ഹരല്ലാത്ത നിരവധി പേര്‍ പിന്നണിയില്‍ ഉണ്ടെന്ന് കഴിഞ്ഞ ദിവസം നടന്‍ ഹരീഷ് പേരടി പറഞ്ഞിരുന്നു. പിന്നാലെ നാടകക്കാരെ പുച്ഛിച്ച് കാണുന്ന പല താരങ്ങളെ കുറിച്ചും പുരസ്‌കാരം ലഭിക്കണമെങ്കില്‍ അവരുടെ സിനമകളെ അവഗണിക്കാതെ ഇരിക്കണമെന്നുമൊക്കെ പറഞ്ഞിരിക്കുകയാണ് നടന്‍. ജനപ്രിയ നായകന്‍ ദിലീപിന് പുരസ്‌കാരം ലഭിച്ചതടക്കമുള്ള കാര്യങ്ങളും തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്.

'ജി എസ് അനില്‍, ദിലീപ് മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറായി വര്‍ഷങ്ങളോളം വിലസിയിട്ടും ഒരു സംസ്ഥാന അവാര്‍ഡ് കിട്ടാന്‍ കോഴിക്കോടിന്റെ നാടകക്കാരന്‍ അനിലിന്റെ വെളളരി പ്രാവിന്റെ ചങ്ങാതി വേണ്ടി വന്നു. 34 വര്‍ഷം സിനിമയില്‍ നിറഞ്ഞാടിയിട്ടും സുധീഷിനെ ഒരു സംസ്ഥാന പുരസ്‌ക്കാരം തിരഞ്ഞ് വന്നത് നിരവധി അക്കാദമി പുരസ്‌ക്കാരങ്ങള്‍ നേടിയ എ. ശാന്തകുമാര്‍ എന്ന മലയാള നാടകലോകത്തെ എക്കാലത്തെയും പ്രതിഭയുടെ ഭൂമിയിലെ മനോഹര സ്വകാര്യം എന്ന രചനയില്‍.

അതുകൊണ്ട് പ്രിയപ്പെട്ട സിനിമാ താരങ്ങളെ ഇനിയെങ്കിലും നാടകക്കാരന്‍ നിങ്ങളോട് കഥ പറയാന്‍ വരുമ്പോള്‍ നാടകത്തോടുള്ള നിങ്ങള്‍ക്ക് പകര്‍ന്ന് കിട്ടിയ അടിസ്ഥാന വികാരമായ പുച്ഛം ഒഴിവാക്കി അവരെയൊന്ന് ബഹുമാനത്തോടെ പരിഗണിച്ചാല്‍ നിങ്ങള്‍ക്ക് തന്നെ നല്ലത്… കൊറിയന്‍ സിനിമകള്‍ വീണ്ടും പുഴുങ്ങുന്നതല്ല നാടകക്കാരന്റെ രചനാരീതി. മറിച്ച് അത് നിങ്ങള്‍ ജീവിക്കുന്ന സമൂഹത്തിലെ ജീവിതത്തോടുള്ള പോരാട്ടമായിരിക്കും… നാടകസലാം… എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ ഹരീഷ് പേരടി കുറിച്ചിരിക്കുന്നത്.


Other News in this category4malayalees Recommends