ബോറിസിന്റെ 1 ട്രില്ല്യണ്‍ ഹരിത സ്വപ്‌നം നിങ്ങള്‍ക്ക് തിരിച്ചടിയാകുന്നത് എങ്ങിനെ? നികുതികള്‍ ഉയരും, ഹീറ്റിംഗ് ബില്ലുകളില്‍ 50% വര്‍ദ്ധന, ഹീറ്റ് പമ്പിന് 10,000 പൗണ്ട് ചെലവ്; എനര്‍ജി സൗഹൃദമാക്കാന്‍ 9000 പൗണ്ട് വേറെ; മോര്‍ട്ട്‌ഗേജ് ലഭിക്കാന്‍ വിയര്‍ക്കും

ബോറിസിന്റെ 1 ട്രില്ല്യണ്‍ ഹരിത സ്വപ്‌നം നിങ്ങള്‍ക്ക് തിരിച്ചടിയാകുന്നത് എങ്ങിനെ? നികുതികള്‍ ഉയരും, ഹീറ്റിംഗ് ബില്ലുകളില്‍ 50% വര്‍ദ്ധന, ഹീറ്റ് പമ്പിന് 10,000 പൗണ്ട് ചെലവ്; എനര്‍ജി സൗഹൃദമാക്കാന്‍ 9000 പൗണ്ട് വേറെ; മോര്‍ട്ട്‌ഗേജ് ലഭിക്കാന്‍ വിയര്‍ക്കും

1 ബില്ല്യണ്‍ പൗണ്ട് ചെലവുള്ള ബ്രിട്ടനെ ഹരിതസൗഹൃദ രാഷ്ട്രമാക്കി മാറ്റാനുള്ള പദ്ധതി പ്രഖ്യാപിച്ച് ബോറിസ് ജോണ്‍സണ്‍. ജനങ്ങള്‍ക്ക് നികുതി ഭാരത്തോടൊപ്പം, ഈ മാറ്റങ്ങള്‍ നടപ്പാക്കാന്‍ വലിയ ബില്ലുകളും വഹിക്കേണ്ടി വരുമെന്ന ട്രഷറി മുന്നറിയിപ്പുകള്‍ക്കിടെയാണ് ബോറിസ് 2050ല്‍ രാജ്യത്തെ 'പച്ചപിടിപ്പിക്കാന്‍' ലക്ഷ്യമിട്ടുള്ള പദ്ധതി പ്രഖ്യാപനം നടത്തിയത്.


ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനം കുറച്ച് നെറ്റ് സീറോ ലക്ഷ്യം നേടുകയാണ് പ്രധാനമന്ത്രിയുടെ പദ്ധതി. കുടുംബങ്ങള്‍ക്ക് മേല്‍ കനത്ത ഭാരം ഏല്‍പ്പിക്കുമെന്ന വിമര്‍ശനങ്ങളെ ഭയക്കാതെയാണ് ബോറിസിന്റെ നീക്കങ്ങള്‍. എന്നാല്‍ ഇതിന് ഉയരുന്ന പണപ്പെരുപ്പവും, ഉയര്‍ന്ന ടാക്‌സുകളും നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുണ്ട്. റോഡ് പ്രൈസിംഗ് ഉള്‍പ്പെടെയുള്ള പുതിയ നികുതികള്‍, ഹീറ്റിംഗ് ബില്ലില്‍ 50% വരെ വര്‍ദ്ധന, ഹീറ്റ് പമ്പിന് 10000 പൗണ്ട് അധിക ചെലവ് എന്നിവയ്ക്ക് പുറമെ എനര്‍ജി സൗഹൃദപരമല്ലാത്ത വീടുകള്‍ക്ക് മോര്‍ട്ട്‌ഗേജ് ലഭിക്കാനും ഇനി ബുദ്ധിമുട്ടും.

2030-ഓടെ പെട്രോള്‍, ഡീസല്‍ കാറുകളെ പുറംതള്ളാനും പദ്ധതിയില്‍ പ്രഖ്യാപനമുണ്ട്. എന്നാല്‍ ഇത്തരം ലക്ഷ്യങ്ങള്‍ നേടാന്‍ സര്‍ക്കാരിന് പ്രതിവര്‍ഷം 60 ബില്ല്യണ്‍ പൗണ്ട് കൂടുതല്‍ വേണ്ടിവരും. കൂടാതെ ട്രഷറിക്ക് 30 ബില്ല്യണ്‍ പൗണ്ട് ഇന്ധന ഡ്യൂട്ടി ഇനത്തില്‍ പ്രതിവര്‍ഷം നഷ്ടം നേരിടും. ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കാനായി 620 മില്ല്യണ്‍ പൗണ്ടിന്റെ ചെലവും സര്‍ക്കാര്‍ വഹിക്കേണ്ടി വരും.


എന്നാല്‍ സര്‍ക്കാരിന്റെ ഹരിത നീക്കങ്ങള്‍ ആദ്യത്തെ വീട് വാങ്ങാനെത്തുന്നവര്‍ക്ക് തിരിച്ചടിയാകും. പ്രത്യേകിച്ച് വാങ്ങാന്‍ ഉദ്ദേശിക്കുന്ന വീടിന്റെ ഇന്‍സുലേഷന്‍ മോശമായാല്‍ മോര്‍ട്ട്‌ഗേജ് ലഭിക്കാന്‍ ബുദ്ധിമുട്ടും. മോര്‍ട്ട്‌ഗേജ് ലെന്‍ഡേഴ്‌സിന് ഇവയുടെ എനര്‍ജി പ്രകടനം പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുത്തേണ്ടി വരും.

പരമ്പരാഗത ഗ്യാസ് ബോയ്‌ലറുകള്‍ക്ക് പകരം ഹീറ്റ് പമ്പുകള്‍ സ്ഥാപിക്കാനും അധികൃതര്‍ക്ക് പദ്ധതിയുണ്ട്. ഇതിനായി ഭവനഉടമകള്‍ക്ക് 5000 പൗണ്ട് ഗ്രാന്റ് അനുവദിക്കാമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും നിലവിലെ വില അനുസരിച്ചാണെങ്കില്‍ വീട്ടുകാര്‍ 10,000 പൗണ്ടിലേറെ അധികമായി ചെലവാക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

Other News in this category4malayalees Recommends