ഇന്ത്യയുടെ സൈനികര്‍ കൊല്ലപ്പെടുമ്പോള്‍ പാകിസ്താനുമായി ഇന്ത്യ ക്രിക്കറ്റ് കളിക്കാന്‍ പോവുകയാണോ ; രൂക്ഷ വിമര്‍ശനവുമായി ഒവൈസി

ഇന്ത്യയുടെ സൈനികര്‍ കൊല്ലപ്പെടുമ്പോള്‍ പാകിസ്താനുമായി ഇന്ത്യ ക്രിക്കറ്റ് കളിക്കാന്‍ പോവുകയാണോ ; രൂക്ഷ വിമര്‍ശനവുമായി ഒവൈസി
കശ്മീരില്‍ സംഘര്‍ഷം തുടരുന്നതിനിടെ ഇന്ത്യപാകിസ്താന്‍ മത്സരം നടത്തുന്നതിന് എതിരെ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ഇന്ത്യയുടെ സൈനികര്‍ കൊല്ലപ്പെടുമ്പോള്‍ പാകിസ്താനുമായി ക്രിക്കറ്റ് കളിക്കാന്‍ പോവുകയാണോ എന്ന് അദ്ദേഹം ചോദ്യം ചെയ്തു.

കാശ്മീരില്‍ ഇന്ത്യക്കാരുടെ ജീവന്‍ കൊണ്ട് പാകിസ്താന്‍ ട്വന്റി20 കളിക്കുകയാണെന്നും ജമ്മു കശ്മീരില്‍ നമ്മുടെ ഒന്‍പത് സൈനികരാണ് വീരമൃത്യുവരിച്ചത്. അതിനിടെ ഒക്‌ടോബര്‍ 24 ന് പാകിസ്താനുമായി ക്രിക്കറ്റ് കളിക്കാനൊരുങ്ങുകയാണ് ഇന്ത്യയെന്നും ഹൈദരാബാദില്‍ ഒരു പരിപാടിയില്‍ വെച്ച് അദ്ദേഹം കുറ്റപ്പെടുത്തി.

ബിഹാറില്‍ നിന്നുള്ള പാവപ്പെട്ട തൊഴിലാളികള്‍ കാശ്മീരില്‍ കൊല്ലപ്പെടുന്നു. ചിലരെ ലക്ഷ്യമിട്ടുള്ള കൊലകള്‍ നടക്കുന്നു. ഇതൊക്കെ നടക്കുമ്പോള്‍ ഇന്റലിജന്‍സ് ബ്യൂറോയും അമിത് ഷായും എന്ത് ചെയ്യുകയാണ്? കശ്മീരില്‍ രഹസ്യാന്വേഷണ വിഭാഗം എന്താണ് ചെയ്യുന്നത്? ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞപ്പോള്‍ കാശ്മീരില്‍ എല്ലാം ശരിയായി എന്നാണ് അവര്‍ പറഞ്ഞത്. എന്താണ് ശരിയായത്. കാശ്മീരില്‍ ഒന്നും ശരിയായിട്ടില്ല. മോഡി സര്‍ക്കാറിന്റെ തികഞ്ഞ പരാജയമാണിതെന്നും ഒവൈസി ആഞ്ഞടിച്ചു.

Other News in this category4malayalees Recommends