യുവ നടിയുമായി ആര്യന്‍ ഖാന്റെ വാട്‌സ്ആപ്പ് ചാറ്റുകള്‍ തെളിവാക്കി എന്‍സിബി ; ജാമ്യാപേക്ഷ പരിഗണിക്കും മുമ്പ് വീണ്ടും ' കുരുക്ക്'

യുവ നടിയുമായി ആര്യന്‍ ഖാന്റെ വാട്‌സ്ആപ്പ് ചാറ്റുകള്‍ തെളിവാക്കി എന്‍സിബി ; ജാമ്യാപേക്ഷ പരിഗണിക്കും മുമ്പ് വീണ്ടും ' കുരുക്ക്'
ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയില്‍ അറസ്റ്റിലായ ബോളിബുഡ് നടന്‍ ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ പുതിയ കുരുക്കുമായി എന്‍സിബി.ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനിരിക്കുന്ന യുവ നടിയുമായുള്ള താരപുത്രന്റെ വാട്‌സ്ആപ്പ് ചാറ്റുകളാണ് എന്‍സിബി ഹാജരാക്കിയിരിക്കുന്നത് ആര്യനുള്‍പ്പടെയുള്ള സംഘം പിടിയിലാവുന്നതിന് തൊട്ടുമുന്‍പ് ഒക്ടോബര്‍ രണ്ടിന് ആര്യനും യുവനടിയും തമ്മില്‍ ലഹരിയെക്കുറിച്ച് നടന്ന ആശയവിനിമയം എന്ന് എന്‍സിബി അവകാശപ്പെടുന്ന സന്ദേശങ്ങളാണ് കോടതിയില്‍ ഹാജരാക്കപ്പെട്ടിരിക്കുന്നത്. ആര്യനും ചില ലഹരി സംഘങ്ങളും തമ്മിലെ ഇടപാടുകളുടെ സന്ദേശങ്ങളും ഇത്തരത്തില്‍ കോടതിക്ക് കൈമാറിയിട്ടുണ്ടെന്നാണ് വിവരം.

കഴിഞ്ഞയാഴ്ച ആര്യന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ച മുംബൈ എന്‍ഡിപിഎസ് പ്രത്യേക കോടതി കോടതി ഇന്ന് വാദം കേള്‍ക്കാനിരിക്കെയായിരുന്നു എന്‍സിബിയുടെ നീക്കം. നിലവില്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ് ആര്യന്‍ ഖാന്‍ അടക്കമുള്ള കേസിലെ എട്ട് പ്രതികളും കഴിയുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ലഹരി ഉപയോഗിക്കുന്ന വ്യക്തിയാണ് ആര്യന്‍ ഖാനെന്നും ഇയാള്‍ക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നുമാണ് ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് എന്‍സിബി ഉന്നയിക്കുന്ന വാദം. എന്നാല്‍ റെയ്ഡിനിടയില്‍ ആര്യന്റെ കയ്യില്‍ നിന്നും ലഹരി കണ്ടെടുത്തിട്ടില്ലെന്നും ആര്യന്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം അതുകൊണ്ടു തന്നെ ആര്യനെ വെറുതെ വിടണമെന്നും കോടതിയില്‍ ആര്യന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

Other News in this category4malayalees Recommends