വാക്‌സിന്‍ എടുക്കാന്‍ തയ്യാറല്ല ; 43ഓളം പൊലീസുകാരുടെ പണി പോകും ; വിക്ടോറിയയില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ മടിക്കുന്നവര്‍ക്കെതിരെ ശക്തമായ നീക്കവുമായി അധികൃതര്‍

വാക്‌സിന്‍ എടുക്കാന്‍ തയ്യാറല്ല ; 43ഓളം പൊലീസുകാരുടെ പണി പോകും ; വിക്ടോറിയയില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ മടിക്കുന്നവര്‍ക്കെതിരെ ശക്തമായ നീക്കവുമായി അധികൃതര്‍
ഓസ്‌ട്രേലിയയിലെ വിക്ടോറിയയില്‍ 43 ഓളം പൊലീസുകാരുടെ പണി പോകും. കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ മടി കാണിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടിയെടുക്കുന്നത്. വിക്ടോറിയന്‍ സ്‌റ്റേറ്റ് നിയമങ്ങള്‍ പ്രകാരം ഒക്ടോബര്‍ 15ന് മുമ്പേ പൊലീസ് ഉള്‍പ്പെടെ എമര്‍ജന്‍സി സര്‍വീസില്‍ ജോലി ചെയ്യുന്നവര്‍ വാക്‌സിന്‍ ബുക്ക് ചെയ്യണം. ആദ്യ ഡോസ് വാക്‌സിന്‍ വെള്ളിയാഴ്ചയ്ക്കുള്ളില്‍ സ്വീകരിക്കുകയും ചെയ്യണം.

വിക്ടോറിയയില്‍ 34 പൊലീസ് ഓഫീസേഴ്‌സും 9 ഓളം പബ്ലിക് സേഫ്റ്റി ഓഫീസേഴ്‌സും വാക്‌സിന്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുകയാണ്. അവര്‍ ജനങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുകയും ജോലിയില്‍ തുടരുകയുമാണ്. ഇതു ഞെട്ടിക്കുന്ന കാര്യമാണ്. മെഡിക്കല്‍ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് മാത്രമേ വാക്‌സിന്‍ ഒഴിവാക്കാന്‍ അനുവാദമുള്ളൂ. അല്ലാത്തവര്‍ വാക്‌സിന്‍ സ്വീകരിച്ചില്ലെങ്കില്‍ പിരിഞ്ഞുപോകാന്‍ തയ്യാറാകേണ്ടിവരും.

എയര്‍പോര്‍ട്ട് ജോലിക്കാര്‍ ,ഫ്യൂണറല്‍ അറ്റന്റന്റ് , മാര്യേജ് സെലിബ്രന്റ്‌സ് എന്നിവരും വാക്‌സിന്‍ സ്വീകരിക്കണം. ന്യൂ സൗത്ത് വെയില്‍ പൊലീസും വാക്‌സിന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നീക്കം നടന്നുവരികയാണ്. 16 വയസ്സിന് മുകളിലുള്ള 70 ശതമാനം പേരും വാക്‌സിന്‍ സ്വീകരിച്ചുകഴിഞ്ഞു. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായി ചില യാത്രാ ഇളവുകളും അധികൃതര്‍ നല്‍കുന്നുണ്ട്.

Other News in this category



4malayalees Recommends