മരയ്ക്കാറും ആറാട്ടും തിയറ്ററില്‍ തന്നെ റിലീസ് ചെയ്യും

മരയ്ക്കാറും ആറാട്ടും തിയറ്ററില്‍ തന്നെ റിലീസ് ചെയ്യും
മരയ്ക്കാറും ആറാട്ടും ഉള്‍പ്പെടെയുള്ള സിനിമകള്‍ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. തിങ്കളാഴ്ച തിയറ്ററുകള്‍ തുറക്കാനിരിക്കെ മള്‍ട്ടിപ്ലെക്‌സ്, തിയറ്റര്‍ സംഘടനകളുമായി കൊച്ചിയില്‍ സംയുക്ത യോഗം ചേരുകയായിരുന്നു ഫിയോക് .

ഇരുപത്തിരണ്ടാം തീയതി മന്ത്രി സജി ചെറിയാനുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം എല്ലാ സിനിമ സംഘടനയുടെയും അടിയന്തരയോഗം ചേരും. സര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഹരിക്കുമെന്ന് വിശ്വാസമുണ്ടെന്നും ഫിയോക് പ്രസിഡന്റ് കെ.വിജയകുമാര്‍ പറഞ്ഞു

ഇരുപത്തിരണ്ടിന് മന്ത്രി സജി ചെറിയാനുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം എല്ലാ സിനിമ സംഘടനയുടെയും അടിയന്തരയോഗം ചേര്‍ന്ന് അന്തിമ തീരുമാനങ്ങള്‍ അറിയിക്കും. ഈ മാസം 25 മുതല്‍ സിനിമാശാലകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. വിവിധ നികുതി ഇളവ് ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ സര്‍ക്കാരിനോട് ഉടമകള്‍ ആവശ്യപ്പെട്ടെങ്കിലും അനുകൂല നടപടിയുണ്ടായിട്ടില്ല.

വിനോദ നികുതി, വൈദ്യുതി, കെട്ടിട നികുതി എന്നിവയിലാണ് ഇളവ് ആവശ്യപ്പെട്ടത്. ഇത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉടമകള്‍ സര്‍ക്കാറിനെ വീണ്ടും കാണുന്നത്.Other News in this category4malayalees Recommends