ആര്യന്‍ ഖാന് ജാമ്യമില്ല; ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി

ആര്യന്‍ ഖാന് ജാമ്യമില്ല; ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി
ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യമില്ല. ആര്യന്‍ ഖാന് ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന് പറഞ്ഞ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളി. ഇതോടെ ആര്യന്‍ ഖാന്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ തുടരും.

അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നാണ് എന്‍സിബി വാദിച്ചത്. ബോളിവുഡിലെ യുവനടിയുമായി ആര്യന്‍ ഖാന്‍ നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകള്‍ എന്‍.സി.ബി കോടതിയില്‍ ഹാജറാക്കി. ആര്യനുള്‍പ്പടെയുള്ളവര്‍ പിടിയിലാവുന്നതിന് മുന്‍പ് ഒക്ടോബര്‍ രണ്ടിന് ആര്യനും യുവനടിയും തമ്മില്‍ ലഹരിയെക്കുറിച്ച് നടത്തിയ ചാറ്റ് എന്ന നിലയിലാണ് എന്‍.സി.ബി വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്.Other News in this category4malayalees Recommends