വരുന്നുണ്ട് ഡെല്‍റ്റാ കൊടുങ്കാറ്റ്, 11 ദിവസത്തിനകം എല്ലാവരും വാക്‌സിനെടുക്കണം! ക്യൂന്‍സ്‌ലാന്‍ഡുകാര്‍ക്ക് ആശങ്കയുടെ മുന്നറിയിപ്പുമായി പ്രീമിയര്‍; വേരിയന്റ് അതിര്‍ത്തി കടന്നെത്തി പ്രതിരോധം തകര്‍ക്കുമെന്ന് ഭീതി?

വരുന്നുണ്ട് ഡെല്‍റ്റാ കൊടുങ്കാറ്റ്, 11 ദിവസത്തിനകം എല്ലാവരും വാക്‌സിനെടുക്കണം! ക്യൂന്‍സ്‌ലാന്‍ഡുകാര്‍ക്ക് ആശങ്കയുടെ മുന്നറിയിപ്പുമായി പ്രീമിയര്‍; വേരിയന്റ് അതിര്‍ത്തി കടന്നെത്തി പ്രതിരോധം തകര്‍ക്കുമെന്ന് ഭീതി?

ഒരു കൊടുങ്കാറ്റ് വരുന്നുണ്ടെന്നും, അതിനാല്‍ അടുത്ത 11 ദിവസത്തിനകം വാക്‌സിനേഷന്‍ സ്വീകരിക്കണമെന്നും ക്യൂന്‍സ്‌ലാന്‍ഡിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി പ്രീമിയര്‍ അന്നാസ്താഷ്യ പാലാസൂക്. ഡിസംബര്‍ 17ന് സ്റ്റേറ്റ് വീണ്ടും തുറക്കുന്നതിന് മുന്‍പ് പ്രാദേശിക മേഖലകളില്‍ വാക്‌സിനേഷന്‍ നിരക്ക് ഉയര്‍ത്തേണ്ടതുണ്ടെന്ന് പ്രീമിയര്‍ വ്യക്തമാക്കി. ഗുരുതര കേസുകള്‍ ഒഴിവാക്കാന്‍ ഇത് സുപ്രധാനമാണ്, അവര്‍ കൂട്ടിച്ചേര്‍ത്തു.


'ജീവന്‍രക്ഷാ ബോട്ടില്‍ കയറിയില്ലെങ്കില്‍ നിങ്ങളെ പരിപാലിക്കാന്‍ കഴിയില്ല. എല്ലാവരും ലൈഫ്‌ബോട്ടില്‍ ഉണ്ടാകണമെന്നാണ് ഞങ്ങളുടെ താല്‍പര്യം, നമ്മളെല്ലാവരും സുരക്ഷിതരാകും. എല്ലാവരും വാക്‌സിനെടുക്കാന്‍ 11 ദിവസങ്ങള്‍ മുന്നിലുണ്ട്', മേരിബറോയില്‍ വാര്‍ത്താസമ്മേളനത്തില്‍ പാലാസൂക് വ്യക്തമാക്കി.

'ലൈഫ്‌ബോട്ടില്‍ കയറാത്ത പക്ഷം നിങ്ങളെ രക്ഷിക്കാന്‍ കഴിയില്ല', പ്രീമിയര്‍ ട്വിറ്ററില്‍ കുറിച്ചു. കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിക്കാനുള്ള ആറാഴ്ച ഇടവേള കൂടി കണക്കിലെടുത്താണ് സമയപരിധി പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ 17ന് ഇന്റര്‍‌സ്റ്റേറ്റ് സന്ദര്‍ശനങ്ങള്‍ അനുവദിക്കുമ്പോള്‍ ജനങ്ങളെ സമ്പൂര്‍ണ്ണ സുരക്ഷിതരാക്കി മാറ്റുകയാണ് ഉദ്ദേശം.

16 വയസ്സിന് മുകളിലുള്ളവര്‍ക്ക് 70 ശതമാനം വാക്‌സിനേഷന്‍ നിരക്ക് നവംബര്‍ 19നും, 80 ശതമാനം ഡിസംബര്‍ 17നും സാധ്യമാകുമെന്നാണ് കണക്കുകൂട്ടല്‍. ക്യൂന്‍സ്‌ലാന്‍ഡില്‍ 72.81 ശതമാനം പേരാണ് ആദ്യ ഡോസ് സ്വീകരിച്ചിട്ടുള്ളത്. 57.45 ശതമാനം പേര്‍ ഡബിള്‍ ഡോസും നേടി.

അതിര്‍ത്തികള്‍ തുറക്കുന്നതോടെ സ്‌റ്റേറ്റില്‍ കോവിഡ് കേസുകള്‍ ഉയരുമെന്നാണ് കരുതുന്നത്. ഡെല്‍റ്റാ വേരിയന്റ് ഇതിലേക്ക് നയിക്കുമെന്നാണ് ആരോഗ്യ വകുപ്പ് ആശങ്കപ്പെടുന്നത്.
Other News in this category



4malayalees Recommends