പെട്രോള്‍ വില 200 ലെത്തിയാല്‍ മൂന്നുപേരെ ഇരുചക്രവാഹനത്തില്‍ ഒരേ സമയം യാത്ര ചെയ്യാന്‍ അനുവദിക്കണം ; വിചിത്ര പ്രസ്താവനയുമായി ആസാമിലെ ബിജെപി അധ്യക്ഷന്‍

പെട്രോള്‍ വില 200 ലെത്തിയാല്‍ മൂന്നുപേരെ ഇരുചക്രവാഹനത്തില്‍ ഒരേ സമയം യാത്ര ചെയ്യാന്‍ അനുവദിക്കണം ; വിചിത്ര പ്രസ്താവനയുമായി ആസാമിലെ ബിജെപി അധ്യക്ഷന്‍
രാജ്യത്ത് പെട്രോള്‍ വില 100 രൂപയും കടന്ന് കുതിക്കുന്നതിനിടെ വിവാദ പരാമര്‍ശവുമായി ആസാമിലെ ബിജെപി അധ്യക്ഷന്‍. 100 കടന്ന പെട്രോള്‍ വില 200 ലെത്തിയാല്‍ മൂന്നുപേരെ ഇരുചക്രവാഹനത്തില്‍ ഒരേ സമയം യാത്ര ചെയ്യാന്‍ അനുവദിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ വാദം. ആസാം ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ മന്ത്രിയുമായിരുന്ന ബാബേഷ് കലിതയാണ് വിചിത്രവാദമുയര്‍ത്തിയത്

വിലകൂടിയ കാറുകളില്‍ സഞ്ചരിക്കുന്നതിന് പകരം ജനങ്ങള്‍ ഇരുചക്രവാഹനങ്ങളെ ആശ്രയിക്കണമെന്നും അങ്ങനെയെങ്കില്‍ പെട്രോള്‍ ലാഭിക്കാനാവുമെന്നുമാണ് ബാബേഷിന്റെ നിരീക്ഷണം. 'പെട്രോള്‍ വില 200 ലെത്തിയാല്‍ മൂന്നാളുകളെ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിക്കണം. വാഹനനിര്‍മ്മാതാക്കള്‍ മൂന്ന് പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന രീതിയില്‍ സീറ്റുകള്‍ ക്രമീകരിക്കണം.അങ്ങനെ അധികം വാഹനങ്ങളെ ആശ്രയിക്കുന്നത് കുറക്കാം. വിലകൂടിയ കാറുകളില്‍ സഞ്ചരിക്കുന്നതിന് പകരം ജനങ്ങള്‍ ഇരുചക്രവാഹനങ്ങളെ ആശ്രയിക്കണം'. ബാബേഷ് പറഞ്ഞു.

ആസാമില്‍ മന്ത്രിയായിരുന്ന ബാബേഷ് ജൂണിലാണ് ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റത്. ബാബേഷിന്റെ വിചിത്ര വാദങ്ങള്‍ക്കെതിരെ പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്.

Other News in this category4malayalees Recommends