പൊലീസുകാരെ തെരുവ് നായ്ക്കളോട് ഉപമിച്ച് വീഡിയോ ; മൂന്നു പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് ഐജിയുടെ ഉത്തരവ്

പൊലീസുകാരെ തെരുവ് നായ്ക്കളോട് ഉപമിച്ച് വീഡിയോ ; മൂന്നു പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് ഐജിയുടെ ഉത്തരവ്
പൊലീസുകാരെ തെരുവ് നായ്ക്കളോട് ഉപമിച്ച് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ച സംഭവത്തില്‍ മൂന്നു പൊലീസുകാര്‍ക്കെതിരേ അച്ചടക്ക നടപടി. സിപിഒമാരായ ശ്രീജിത്ത്, വിനോദ്, ഗ്രേഡ് എസ്‌ഐ ചന്ദ്രബാബു എന്നിവര്‍ക്കെതിരെയാണ് തിരുവനന്തപുരം റേഞ്ച് ഐജി നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്.

ഒരു വീടിന്റെ മുന്നില്‍ കിടക്കുന്ന തെരുവ് നായ്ക്കളെ ഓരോ പൊലീസുകാരി കണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്.

പൊലീസ് സേനയെ തന്നെ ആകെ കളങ്കമുണ്ടാക്കുന്ന രീതിയിലാണ് വീഡിയോ ചിത്രീകരിച്ചത്. കോട്ടയം വെസ്റ്റ് സിഐക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്.

Other News in this category4malayalees Recommends