നിയമം പാലിച്ചുമില്ല, ചോദ്യം ചെയ്തപ്പോള്‍ പൊലീസ് തനിനിറം കാട്ടി ; മാസ്‌ക് ധരിക്കാത്തതിനെ ചോദ്യം ചെയ്ത യാത്രക്കാരനെ സബ് വേയില്‍ നിന്ന് തള്ളിയിട്ടു ; വീഡിയോ പ്രചരിച്ചതോടെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം

നിയമം പാലിച്ചുമില്ല, ചോദ്യം ചെയ്തപ്പോള്‍ പൊലീസ് തനിനിറം കാട്ടി ; മാസ്‌ക് ധരിക്കാത്തതിനെ ചോദ്യം ചെയ്ത യാത്രക്കാരനെ സബ് വേയില്‍ നിന്ന് തള്ളിയിട്ടു ; വീഡിയോ പ്രചരിച്ചതോടെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം
ഒരു സബ് വേ സ്‌റ്റേഷനില്‍ നിന്നും യാത്രക്കാരനെ പുറത്തേക്ക് തള്ളിയിടുന്ന പോലീസുകാരുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. ന്യൂയോര്‍ക്ക് പോലീസ് വകുപ്പിലെ (എന്‍വൈപിഡി) പോലീസുകാരുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. ന്യൂയോര്‍ക്ക് നഗരത്തിലെ മാന്‍ഹട്ടന്‍ നഗര പ്രദേശത്ത് നടന്ന സംഭവം ചര്‍ച്ചയാകുകയാണ്.

പോലീസുകാര്‍ മാസ്‌ക് ധരിക്കാത്തതെന്തു കൊണ്ടാണെന്ന് ചോദ്യം ചെയ്തതിനാണ് യാത്രക്കാരനെ ഇരുവരും ചേര്‍ന്ന് തള്ളിയിട്ടതെന്ന് വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. സംഭവത്തിന് ദൃക്‌സാക്ഷിയായ വിക്ടോറിയ ഹാള്‍ ആണ് വീഡിയോ റെക്കോഡ് ചെയ്തത്. എന്‍വൈപിഡിയിലെ ഒരു പോലീസുകാരന്‍ തന്റെ കൂടെയുണ്ടായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ സഹായത്തോടെയാണ് ആന്‍ഡി ഗില്‍ബെര്‍ട്ട് എന്നയാളെ പ്ലാറ്റ്‌ഫോമില്‍ നിന്നും താഴേക്ക് തള്ളിയിടുന്നതെന്ന് വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. കൂടെയുണ്ടായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥ തന്റെ സഹ പ്രവര്‍ത്തകന് ഗേറ്റ് തള്ളിത്തുറക്കാന്‍ സഹായിക്കുകയും തുടര്‍ന്ന്, ഗില്‍ബര്‍ട്ടിനെ സബ്‌വേ സ്റ്റേഷനില്‍ നിന്ന് പുറത്തേക്ക് തള്ളിയിടുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

എന്തു കൊണ്ടാണ് നിങ്ങള്‍ മാസ്‌ക് ധരിക്കാത്തതെന്ന് ഞാന്‍ ആവര്‍ത്തിച്ച് ചോദിച്ച് കൊണ്ടിരുന്നു. തുടര്‍ന്ന് പൊലീസുകാരന്‍ അസ്വസ്ഥനായി,ഞാന്‍ ട്രെയിനില്‍ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല എങ്കില്‍, പുറത്തു പോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു' തന്നോട് കയര്‍ത്ത പോലീസുകാരനെക്കുറിച്ച് 27കാരനായ ഗില്‍ബര്‍ട്ട് വ്യക്തമാക്കി.

തന്നെ തള്ളി താഴെയിടുന്നതിന് മുന്‍പ് ഏതാനും മിനിറ്റുകള്‍ മാത്രമാണ് താന്‍ അവരോട് സംസാരിച്ചതെന്നും ഗില്‍ബര്‍ട്ട് പറഞ്ഞു. ആദ്യം മുതല്‍ക്കെ ഗില്‍ബര്‍ട്ട് പറയുന്നത് കേട്ട് അസഹിഷ്ണുത പ്രകടിപ്പിച്ച പോലീസ് ഉദ്യോഗസ്ഥന്‍ കലിപ്പിലായി.'ക്ഷമിക്കണം, നിങ്ങളുടെ മാസ്‌ക് കാരണം എനിക്ക് കേള്‍ക്കാന്‍ സാധിക്കുന്നില്ല.എന്നാണ് ആദ്യം പറഞ്ഞത്.

നിയമ പ്രകാരം, എല്ലാ പൊതുഗതാഗതത്തിലും മാസ്‌ക് ധരിക്കേണ്ടത് നിര്‍ബന്ധമാണ്. അതിനാല്‍, നിയമലംഘകരില്‍ നിന്ന് നിയമപാലകര്‍ക്ക് 50 ഡോളര്‍ പിഴ ഈടാക്കാനും നിയമമുണ്ട്. പോലീസുകാര്‍ സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ ഫോണില്‍ റെക്കോഡ് ചെയ്ത വിക്ടോറിയ ഹാള്‍ പറയുന്നത്, പോലീസുദ്യോഗസ്ഥര്‍ ഗില്‍ബെര്‍ട്ടിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ വിസമ്മതിച്ചപ്പോഴാണ് താന്‍ വീഡിയോ എടുക്കാന്‍ തുടങ്ങിയതെന്നും, ഗില്‍ബര്‍ട്ടിന്റെ വാക്കുകളില്‍ അസ്വസ്ഥരായ ഉദ്യോഗസ്ഥര്‍ ഗില്‍ബെര്‍ട്ടിനെ പുറത്തേക്ക് തള്ളിയിടുകയുമായിരുന്നു എന്നുമാണ്.

ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ പ്രതിജ്ഞയെടുത്തവര്‍ ഇപ്പോള്‍ പൊതുജനങ്ങളെ അപകടത്തിലാക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് സോഷ്യല്‍മീഡിയ വിമര്‍ശിക്കുന്നു.


Other News in this category4malayalees Recommends