വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ നിന്ന് കാണാതായ നാലു വയസ്സുകാരിയ്ക്കായി തെരച്ചില്‍ തുടരുന്നു ; കുഞ്ഞിനെ കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് ഒരു മില്യണ്‍ ഡോളര്‍ റിവാര്‍ഡ് പ്രഖ്യാപിച്ച് പൊലീസ്

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ നിന്ന് കാണാതായ നാലു വയസ്സുകാരിയ്ക്കായി തെരച്ചില്‍ തുടരുന്നു ; കുഞ്ഞിനെ കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് ഒരു മില്യണ്‍ ഡോളര്‍ റിവാര്‍ഡ് പ്രഖ്യാപിച്ച് പൊലീസ്
വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലുള്ള നാലു വയസ്സുകാരി ക്ലിയോ സ്മിത്തിനെ കാണാതായിട്ട് ദിവസങ്ങള്‍ പിന്നിട്ടു. കുഞ്ഞിനെ കുറിച്ച് എന്തെങ്കിലും സൂചന നല്‍കുന്നവര്‍ക്ക് ഒരു മില്യണ്‍ ഡോളര്‍ റിവാര്‍ഡ് പ്രഖ്യാപിച്ചിരിക്കുകയാണ് പൊലീസ്. കുഞ്ഞിനായി ദിവസങ്ങളായി പൊലീസ് അന്വേഷണത്തിലാണ്. വലിയൊരു ടീം തന്നെയാണ് കുഞ്ഞിനായി അന്വേഷണം നടത്തിവരുന്നത്.

ശനിയാഴ്ച മാതാപിതാക്കള്‍ക്കൊപ്പം ടെന്റില്‍ ഉറങ്ങുകയായിരുന്നു കുഞ്ഞ്. രാത്രി 1.30നാണ് അമ്മ കുഞ്ഞിനെ കണ്ടത്. കാണാതായെന്ന് തിരിച്ചറിഞ്ഞത് മുതല്‍ കുടുംബം കുഞ്ഞിനായി തിരച്ചില്‍ നടത്തുകയായിരുന്നു. ആദ്യം അടുത്തുള്ള സ്ഥലങ്ങളില്‍ തിരഞ്ഞു. പിന്നീട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

The search for Cleo Smith has entered its fifth day. Pictured are the pyjamas cleo was wearing the night of her disappearance and a similar sleeping bag.

കുട്ടിയ്ക്കുള്ള അന്വേഷണം തുടരുന്നുണ്ടെങ്കിലും ഒരു തുമ്പു പോലും കിട്ടാത്തതില്‍ പൊലീസ് നിരാശയിലാണ്. ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകുമോ എന്ന സംശയവും പൊലീസിനുണ്ട്. ഡ്രോണ്‍ ഉള്‍പ്പെടെ ഉപയോഗിച്ച് തെരച്ചില്‍ ദിവസങ്ങളായി തുടരുകയാണ്.

എല്ലാ സാധ്യതകളും ഉപയോഗിച്ച് പൊലീസ് നല്ല രീതിയില്‍ അന്വേഷിക്കുന്നുണ്ടെന്ന് മാതാപിതാക്കളും വ്യക്തമാക്കി.

രാത്രി 1.30 വരെ മകള്‍ ടെന്റിലുണ്ടായിരുന്നു. 6.30ന് എണീറ്റു നോക്കുമ്പോള്‍കാണുന്നില്ല. വല്ലാത്ത ആശങ്കയിലൂടെയാണ് കടന്നുപോകുന്നതെന്നും കുഞ്ഞിന്റെ തിരിച്ചുവരവ് ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ക്ലിയോയുടെ അമ്മ കണ്ണീരോടെ പറയുന്നു.


Other News in this category



4malayalees Recommends