ന്യൂ സൗത്ത് വെയില്‍സില്‍ സ്‌കൂളുകള്‍ തുറക്കുമ്പോള്‍ മാതാപിതാക്കള്‍ ആശങ്കയില്‍ ; എയര്‍ പ്യൂരിഫയര്‍ സ്‌കൂളുകളില്‍ ലഭ്യമാക്കണമെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മാതാപിതാക്കള്‍

ന്യൂ സൗത്ത് വെയില്‍സില്‍ സ്‌കൂളുകള്‍ തുറക്കുമ്പോള്‍ മാതാപിതാക്കള്‍ ആശങ്കയില്‍ ; എയര്‍ പ്യൂരിഫയര്‍ സ്‌കൂളുകളില്‍ ലഭ്യമാക്കണമെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മാതാപിതാക്കള്‍
കുട്ടികളെ കോവിഡ് പ്രതിസന്ധിയില്‍ സ്‌കൂളില്‍ വിടാന്‍ മാതാപിതാക്കള്‍ ആശങ്കയിലാണ്. കോവിഡ് വ്യാപനം ശക്തമാകുന്നതിനിടെ കുട്ടികള്‍ക്ക് കോവിഡ് ബാധിക്കുമോ എന്ന ഭയം പലരിലുമുണ്ട്. പ്രതിരോധ ശേഷി കുട്ടികള്‍ക്ക് കൂടുതലാണെന്ന ആശ്വാസം ഉണ്ട്. എന്നാല്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ കുട്ടികള്‍ സ്‌കൂളില്‍ പാലിച്ചേക്കില്ല. അങ്ങനെ വരുമ്പോള്‍ വ്യാപനം ഉണ്ടാകുമോ എന്ന സംശയം മാതാപിതാക്കള്‍ക്കുണ്ട്.

COVID in schools – how ventilation can help to combat spread of virus

എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട് മെന്റ് 19000 എയര്‍ പ്യൂരിഫയേഴ്‌സ് വാങ്ങിയിട്ടുണ്ട്. അടിയന്തര സാഹചര്യത്തില്‍ വിതരണം ചെയ്യാനാണിത്. എന്നാല്‍ സ്‌കൂളുകളില്‍ സ്ഥിരമായി ഇവ സ്ഥാപിക്കുന്നത് സാധിക്കില്ലെന്നാണ് എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നത്. സ്‌കൂള്‍ ജനലുകള്‍ തുറന്നിട്ട് ശുദ്ധവായുവിനെ അകത്തു കടത്താനാണ് നിര്‍ദ്ദേശം.

നേരിട്ടുവരുന്ന വായു സമ്പര്‍ക്കമാണ് രോഗം പിടിപെടാന്‍ കാരണമാകൂ. അതിനാല്‍ ജനലുകള്‍ തുറന്നിട്ടാല്‍ തന്നെ സുരക്ഷിതമാണെന്നാണ് അധികൃതരുടെ പക്ഷം .എന്നാല്‍ പല പ്രൈവറ്റ് സ്‌കൂളുകളും സ്വന്തമായി എയര്‍ പ്യൂരിഫയര്‍ വാങ്ങുകയാണെന്നും ചില സ്‌കൂളുകളില്‍ മാത്രം കുട്ടികളുടെ സുരക്ഷ നോക്കാതിരിക്കുന്നത് ആശങ്കയാകുമെന്നും മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍ ഇത് പ്രായോഗികമല്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വാദം.

കാലാവസ്ഥ മാറുന്നതോടെ ജനലുകളും വാതിലും പൂര്‍ണ്ണമായും തുറന്നിടുക എളുപ്പമല്ലെന്നും ചില മാതാപിതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. ലോക്ക് ഡൗണിന് പിന്നാലെ കുട്ടികളെ സ്‌കൂളിലേക്ക് അയക്കുമ്പോള്‍ അവരുടെ ആരോഗ്യത്തെ പറ്റി മാതാപിതാക്കള്‍ ആശങ്കയില്‍ തന്നെയാണ്.

Other News in this category



4malayalees Recommends