ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പ്രവാസി കുടുംബത്തിന് ഒന്നാം സമ്മാനം

ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പ്രവാസി കുടുംബത്തിന് ഒന്നാം സമ്മാനം
ദുബൈ ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ നറുക്കെടുപ്പില്‍ പ്രവാസി കുടുംബത്തിന് ഒന്നാം സമ്മാനം. ഷാര്‍ജയില്‍ താമസിക്കുന്ന രണ്ട് വയസുകാരനായ ക്ഷാന്‍ യോഗേഷ് ഗോലയ്ക്കാണ് മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളറിന്റെ (7.4 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്.

ക്ഷാന്റെ മാതാപിതാക്കളായ യോഗേഷും ധനശ്രീയും ചേര്‍ന്ന് ഇക്കഴിഞ്ഞ സെപ്!റ്റംബര്‍ 25ന് എടുത്ത 2033ാം നമ്പര്‍ ടിക്കറ്റിലൂടെയാണ് കുടുംബത്തിലേക്ക് വന്‍തുകയുടെ സമ്മാനം എത്തിയത്. അവധിക്ക് ശേഷം മുംബൈയില്‍ നിന്ന് ദുബൈയിലേക്ക് മടങ്ങുന്ന സമയത്തായിരുന്നു ടിക്കറ്റെടുത്തത്. ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് പ്രവര്‍കത്തിക്കുന്ന യോഗേഷ് രണ്ടര വര്‍ഷം മുമ്പാണ് യുഎഇയിലെത്തിയത്. ഇതാദ്യമായാണ് താന്‍ ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനയര്‍ ടിക്കറ്റെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മുംബൈ സ്വദേശികളായ കുടുംബം, മകന്‍ ജനിക്കുന്നതിന് ആറ് മാസം മുമ്പാണ് യുഎഇയിലെത്തിയത്. മകനൊപ്പം കൈവന്ന വിജയം ഏറ്റവും വലിയ ഭാഗ്യമാണെന്ന് ഇരുവരും പ്രതികരിച്ചു. എല്ലാ കാര്യങ്ങളും മകന്റെ പേരിലാണ് ഇപ്പോള്‍ തങ്ങള്‍ ചെയ്യുന്നതെന്നും അതുകൊണ്ടുതന്നെ മകന്റെ പേരില്‍ വെറുതെയൊരു ടിക്കറ്റെടുക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. മകന്റെ ഭാവി ഇതോടെ സുരക്ഷിതമായി. ഈ പണം നിക്ഷേപിക്കുക വഴി ജീവിതം കൂടുതല്‍ മനോഹരമാക്കാനാവും. ഒപ്പം മകന്റെ പേരില്‍ തന്നെ കുറച്ച് പണം മറ്റുള്ളവര്‍ക്കായി മാറ്റി വെയ്!ക്കണമെന്നും ഉദ്ദേശമുണ്ടെന്ന് അവര്‍ പറഞ്ഞു

Other News in this category4malayalees Recommends