ഫോണില്‍ സംസാരിച്ച് നടന്നു: യുവതി കൈക്കുഞ്ഞുമായി മാന്‍ഹോളിലേക്ക് വീണു ; അത്ഭുതകരമായി രക്ഷപ്പെട്ടു

ഫോണില്‍ സംസാരിച്ച് നടന്നു: യുവതി കൈക്കുഞ്ഞുമായി മാന്‍ഹോളിലേക്ക് വീണു ; അത്ഭുതകരമായി രക്ഷപ്പെട്ടു
മൊബൈലില്‍ ഫോണില്‍ സംസാരിച്ച് റോഡിലൂടെ നടന്ന യുവതി കൈക്കുഞ്ഞുമായി മാന്‍ഹോളില്‍ വീണു. ഫരീദാബാദിലെ ജവഹര്‍ കോളനിക്കടുത്താണ് സംഭവം.

ഒമ്പതുമാസം പ്രായമുള്ള കുഞ്ഞാണ് യുവതിയുടെ കൈയ്യില്‍ ഉണ്ടായിരുന്നത്. മൊബൈലില്‍ ആരെയോ വിളിക്കാന്‍ യുവതി ശ്രമിക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

തുറന്നിരുന്ന മാന്‍ഹോളിന്റെ മുമ്പില്‍ പരസ്യ ബോര്‍ഡും കൂടി ഉണ്ടായിരുന്നത് കൊണ്ടാണ് യുവതി കുഴി കാണാതെ പോയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നത്. വീഴ്ചയില്‍ ഇരുവര്‍ക്കും പരുക്കുകളൊന്നുമില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുവതി കുഞ്ഞുമായി വീഴുന്നത് കണ്ട് ആളുകള്‍ ഓടിയെത്തി. ആദ്യം കുഞ്ഞിനെയാണ് പുറത്തെടുത്തത്. ശേഷം കുഞ്ഞിനു പരുക്കൊന്നുമില്ലെന്നും അവര്‍ ഉറപ്പു വരുത്തി. പിന്നാലെ യുവതിയെയും രക്ഷപ്പെടുത്തി.

Other News in this category4malayalees Recommends