സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയ യാത്രക്കാര്‍ക്കുള്ള ക്വാറന്റൈന്‍ റദ്ദാക്കാന്‍ ഒരുങ്ങി വിക്ടോറിയ; ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ലോക്ക്ഡൗണില്‍ പുറത്തുകടക്കുന്നതിന്റെ ആശ്വാസത്തില്‍ മെല്‍ബണ്‍

സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയ യാത്രക്കാര്‍ക്കുള്ള ക്വാറന്റൈന്‍ റദ്ദാക്കാന്‍ ഒരുങ്ങി വിക്ടോറിയ; ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ലോക്ക്ഡൗണില്‍ പുറത്തുകടക്കുന്നതിന്റെ ആശ്വാസത്തില്‍ മെല്‍ബണ്‍

ഓസ്‌ട്രേലിയയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ ക്വാറന്റൈന്‍ നിയമങ്ങള്‍ റദ്ദാക്കാന്‍ ഒരുങ്ങി ഓസ്‌ട്രേലിയ. ലോക റെക്കോര്‍ഡ് ചൂടിയ ലോക്ക്ഡൗണില്‍ നിന്നും ലക്ഷക്കണക്കിന് ജനങ്ങളെ പുറത്തെത്തിക്കുന്നതിനൊപ്പമാണ് യാത്രാ വിലക്കുകളിലും ഇളവ് വരുന്നത്.


അന്താരാഷ്ട്ര യാത്ര കഴിഞ്ഞ് വിക്ടോറിയയില്‍ വന്നിറങ്ങുന്നവര്‍ക്ക് ഹോട്ടലിലോ, വീട്ടിലോ 14 ദിവസം ക്വാറന്റൈന്‍ ആവശ്യമായി വരില്ല. സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയവര്‍ക്കാണ് ഈ ഇളവ്. 2020 മാര്‍ച്ചില്‍ ഓസ്‌ട്രേലിയ അന്താരാഷ്ട്ര അതിര്‍ത്തി അടച്ചത് മുതല്‍ തിരികെ വരാന്‍ അനുമതിയുള്ള പൗരന്‍മാരും, സ്ഥിര താമസക്കാരും ഹോട്ടല്‍ ക്വാറന്റൈന്‍ ചെയ്യേണ്ടിയിരുന്നു.

നിലവിലെ ക്വാറന്റൈന്‍ നിബന്ധനകള്‍ നവംബര്‍ 1 മുതല്‍ റദ്ദാക്കാനാണ് സാധ്യത. വാക്‌സിനേഷന്‍ സ്വീകരിച്ച ഓസ്‌ട്രേലിയക്കാര്‍ക്ക് ഇതേ ദിവസം മുതലാണ് എന്‍എസ്ഡബ്യു ക്വാറന്റൈന്‍ രഹിത യാത്രകള്‍ അനുവദിക്കുന്നത്. തിരിച്ചെത്തുന്ന യാത്രക്കാര്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്നതിന് പുറമെ നെഗറ്റീവ് ടെസ്റ്റ് ഫലവും രേഖപ്പെടുത്തണം.

വാക്‌സിനേഷന്‍ സ്വീകരിച്ച എന്‍എസ്ഡബ്യു താമസക്കാര്‍ക്ക് ക്വാറന്റൈന്‍ ചെയ്യാതെ പ്രവേശിക്കാമെന്ന് വിക്ടോറിയ പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്. ബുധനാഴ്ച അര്‍ദ്ധരാത്രിയാണ് സിഡ്‌നി, ബ്ലൂ മൗണ്ടെന്‍സ്, സെന്‍ഡ്രല്‍ കോസ്റ്റ്, ഷെല്‍ഹാര്‍ബര്‍, വൂളോംഗ്ഗോംഗ് എന്നിവിടങ്ങളിലെ റെഡ് സോണുകള്‍ റദ്ദാക്കിയത്.

അതേസമയം ഈ മേഖലയില്‍ നിന്നും വാക്‌സിനെടുക്കാതെ വരുന്നവര്‍ക്ക് പെര്‍മിറ്റ് ആവശ്യമാണ്. നവംബര്‍ 1 മുതല്‍ വാക്‌സിനെടുത്ത ഓസ്‌ട്രേലിയക്കാര്‍ക്ക് അന്താരാഷ്ട്ര യാത്രകള്‍ അനുവദിക്കും. എന്നാല്‍ എന്‍എസ്ഡബ്യു, വിക്ടോറിയ എന്നിവിടങ്ങളില്‍ മാത്രമാണ് ക്വാറന്റൈന്‍ ഇല്ലാതെ തിരികെ എത്താന്‍ കഴിയുക.
Other News in this category



4malayalees Recommends