അതിര്‍ത്തിപ്പൂട്ട് തുറക്കാന്‍ ഓസ്‌ട്രേലിയയ്ക്ക് വാക്‌സിന്‍ താക്കോല്‍! 16ന് മുകളിലുള്ള 70 ശതമാനം ഓസ്‌ട്രേലിയക്കാര്‍ കോവിഡ്-19ന് എതിരായി സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടി; അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കും, താല്‍ക്കാലിക വിസക്കാര്‍ക്കും പ്രവേശനം വരുന്നു

അതിര്‍ത്തിപ്പൂട്ട് തുറക്കാന്‍ ഓസ്‌ട്രേലിയയ്ക്ക് വാക്‌സിന്‍ താക്കോല്‍! 16ന് മുകളിലുള്ള 70 ശതമാനം ഓസ്‌ട്രേലിയക്കാര്‍ കോവിഡ്-19ന് എതിരായി സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടി; അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കും, താല്‍ക്കാലിക വിസക്കാര്‍ക്കും പ്രവേശനം വരുന്നു

ഓസ്‌ട്രേലിയയില്‍ 70 ശതമാനം ജനങ്ങള്‍ കോവിഡ്-19ന് എതിരായ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടി. 16 വയസ്സിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ കണക്കുകളിലാണ് രാജ്യത്തിന്റെ അതിര്‍ത്തികള്‍ തുറക്കാനുള്ള സുപ്രധാന നാഴികക്കല്ല് താണ്ടിയതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചത്.


സ്റ്റേറ്റുകള്‍ തമ്മില്‍ വാക്‌സിനേഷന്‍ നിരക്കില്‍ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ദേശീയ നിരക്ക് മഹാമാരിയില്‍ നിന്നും പുറത്തുകടക്കാനുള്ള സുപ്രധാന ലക്ഷ്യത്തിലേക്ക് എത്തിച്ചേര്‍ന്നു. ഓസ്‌ട്രേലിയക്കാരുടെ രേഖയാണ് ഈ നാഴികക്കല്ലെന്ന് കണക്കുകള്‍ പ്രഖ്യാപിക്കവെ ഹെല്‍ത്ത് മന്ത്രി ഗ്രെഗ് ഹണ്ട് വ്യക്തമാക്കി.

'ഓസ്‌ട്രേലിയയില്‍ ഡബിള്‍ ഡോസ് വാക്‌സിനേഷന്‍ 70 ശതമാനം കടന്നതായി ഔദ്യോഗികമായി സ്ഥിരീകരിക്കുകയാണ്. കൃത്യമായി പറഞ്ഞാല്‍ 70.007 ശതമാനം. ഇത് ഓര്‍മ്മിച്ചിരിക്കാവുന്ന സംഖ്യയാണ്. ഇത് ദേശീയ റോഡ്മാപ്പില്‍ പ്ലാന്‍ ബി ഘട്ടത്തിലേക്ക് നമ്മുടെ പരിശ്രമങ്ങളെ എത്തിക്കും', മന്ത്രി പ്രഖ്യാപിച്ചു.

ദേശീയ ശരാശരി 70 ശതമാനത്തില്‍ എത്തുമ്പോഴാണ് അണ്‍ലോക്കിംഗ് പദ്ധതി പ്രകാരം ഫേസ് ബി ആരംഭിക്കുന്നത്. ഇതോടെ ലോക്ക്ഡൗണുകള്‍ വിദൂര സാധ്യതയായി മാറും. ഒപ്പം സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയ സ്വദേശികള്‍ക്ക് വിലക്കുകളില്‍ ഇളവും, അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള പരിധി നീക്കുകയും, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കും, താല്‍ക്കാലിക വിസയുള്ളവര്‍ക്കും ഓസ്‌ട്രേലിയയില്‍ പ്രവേശനവും അനുവദിക്കും.

കൂടാതെ വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കാനുള്ള തയ്യാറെടുപ്പും ആരംഭിക്കും. ഈ പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ ഈ മാസം അവസാനം പ്രഖ്യാപിക്കും. എന്‍എസ്ഡബ്യുവും, ആക്ടും ഡബിള്‍ ഡോസ് വാക്‌സിനേഷന്‍ 80 ശതമാനം എത്തിച്ചപ്പോള്‍, വെസ്റ്റേണ്‍ ഓസ്‌ട്രേലിയ, ക്യൂന്‍സ്‌ലാന്‍ഡ്, നോര്‍ത്തേണ്‍ ടെറിട്ടറി എന്നിവിടങ്ങളില്‍ നവംബര്‍ മധ്യത്തോടെ മാത്രമേ 70 ശതമാനം വാക്‌സിനേഷന്‍ എത്തിച്ചേരൂ.
Other News in this category



4malayalees Recommends