കാഡനയില്‍ പെര്‍മനന്റ് റസിഡന്‍സിന് അപേക്ഷിച്ച സ്ത്രീ ഗുജറാത്ത് ഹൈക്കോടതിയില്‍ കേസ് കൊടുത്തു; പൗരത്വ അപേക്ഷയ്ക്കുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാതെ പോലീസ്; ഭര്‍ത്താവിന്റെ വീട്ടുകാര്‍ പാരവെച്ചു?

കാഡനയില്‍ പെര്‍മനന്റ് റസിഡന്‍സിന് അപേക്ഷിച്ച സ്ത്രീ ഗുജറാത്ത് ഹൈക്കോടതിയില്‍ കേസ് കൊടുത്തു; പൗരത്വ അപേക്ഷയ്ക്കുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാതെ പോലീസ്; ഭര്‍ത്താവിന്റെ വീട്ടുകാര്‍ പാരവെച്ചു?

കാനഡയില്‍ പെര്‍മനന്റ് റസിഡന്‍സിന് ശ്രമിക്കുന്ന യുവതി നല്‍കിയ പരാതിയില്‍ ടൊറന്റോയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നും പ്രതികരണം തേടി ഗുജറാത്ത് ഹൈക്കോടതി. ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിന്റ പേരില്‍ ഇവരുടെ പൗരത്വ നടപടികള്‍ തടസ്സപ്പെട്ടതോടെയാണ് പരാതി ഗുജറാത്ത് ഹൈക്കോടതിക്ക് മുന്നിലെത്തിയത്.


ഗാന്ധിനഗര്‍ ജില്ലയിലെ മാന്‍സാ പോലീസാണ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ചത്. സ്ത്രീയുടെ ഭര്‍ത്താവും, ഭര്‍തൃവീട്ടുകാരും എതിര്‍ത്തതോടെയാണ് ഇത്. ഇതോടെയാണ് യുവതി ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. ഇതോടെ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തയ്യാറായി.

എന്നാല്‍ ഇതിന് പുറമെയാണ് ടൊറന്റോയിലെ എംബസിയില്‍ നിന്നും ഹൈക്കോടതി വിശദീകരണം തേടിയത്. എംബസിയില്‍ അപേക്ഷ സമര്‍പ്പിച്ചതിനാലാണ് ഇത്. 2016ലാണ് മാന്‍സയില്‍ നിന്നുള്ള പാലക് പട്ടേല്‍ കാനഡയിലേക്ക് വര്‍ക്ക് വിസയില്‍ പോകുന്നത്. ഇതിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങാതിരുന്ന ഇവര്‍ സ്ഥിരതാമസത്തിന് അപേക്ഷ സമര്‍പ്പിച്ചു.

ഇമിഗ്രേഷന്‍ അധികൃതര്‍ ലോക്കല്‍ പോലീസില്‍ നിന്നും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടെങ്കിലും ഭര്‍തൃവീട്ടുകാരുടെ എതിര്‍പ്പ് മൂലം പോലീസ് ഇത് അനുവദിച്ചില്ല. ഇതോടെയാണ് പട്ടേല്‍ ഹൈക്കോടതിയെ സമീപിച്ചത്.

യുവതിക്കെതിരെ യാതൊരു ക്രിമിനല്‍ നടപടിയും ഇല്ലാത്ത സാഹചര്യത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിന്റെ കാരണം കോടതി തേടി. കേസില്‍ എംബസിയെ കക്ഷിയാക്കി കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
Other News in this category



4malayalees Recommends