ഞാന്‍ കാരണം സുകുമാരി ചേച്ചി വിനീതിനെ തല്ലി ; പിന്നീട് അബദ്ധം മനസ്സിലായി ; എംജിയോട് നെടുമുടി വേണു പറഞ്ഞത്..

ഞാന്‍ കാരണം സുകുമാരി ചേച്ചി വിനീതിനെ തല്ലി ; പിന്നീട് അബദ്ധം മനസ്സിലായി ; എംജിയോട് നെടുമുടി വേണു പറഞ്ഞത്..
നെടുമുടി വേണുവിന്റെ വിയോഗം എല്ലാവരിലും വലിയ വേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. നടന്റെ പഴയ ഇന്റര്‍വ്യൂകള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്.ഏറ്റവും ഒടുവിലായി നെടുമുടി പങ്കെടുത്ത പറയാം നേടാം ഷോയില്‍ എത്തിയപ്പോള്‍ എംജിയോട് നെടുമുടി പറഞ്ഞ ചില കാര്യങ്ങള്‍ ആണ് ഇപ്പോള്‍ വൈറലായി മാറുന്നത്.

നെടുമുടി സംസാരിക്കുന്നത് വിദേശനാടുകളില്‍ ഷോയ്ക്ക് പോയ അനുഭവങ്ങളെ കുറിച്ചാണ്. സിനിമയുടെ തിക്കും തിരക്കുകളില്‍ ഇന്നും മാറി റിലാക്‌സ് ചെയ്യാന്‍ കിട്ടുന്ന കുറച്ചു ദിവസങ്ങള്‍ എന്നാണ് ആ ദിനങ്ങളെ വിശേഷിപ്പിച്ചത്. ഒപ്പം രസകരമായ ചില നിമിഷങ്ങളെ കുറിച്ചും അദ്ദേഹം ഓര്‍ത്തെടുത്തു.

നമുക്ക് സിനിമയില്‍ ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ ഷോകളിലൂടെ നമുക്ക് ചെയ്യാന്‍ കഴിയും.

പോകുന്ന ആളുകള്‍ പ്രിയപ്പെട്ടവര്‍ ആണെങ്കില്‍ പറയുകയും വേണ്ട. ഒരു സീനില്‍ നമ്മുടെ വിനീത് അവതരിപ്പിക്കുന്ന സീന്‍ ഉണ്ട്. എനിക്ക് സിഗരറ്റ് വലിക്കാന്‍ അറിയില്ല എന്ന് വിനീത് എന്നോട് പറഞ്ഞു. ഞാന്‍ പറഞ്ഞു അപ്പുറത്തെ മുറിയില്‍ പോയിരുന്നു വലിച്ചു നോക്കുക, അത് അന്ന് കത്തിച്ചിട്ടില്ല. എന്നാല്‍ ഞാന്‍ സുകുമാരിച്ചേച്ചിയുടെ അടുത്ത് ചെന്ന് വിനീതിനെ പോയി നോക്കാന്‍ പറയുകയും ചെയ്തു. കുരുന്നു പ്രായമാണ് വിനീതിനെ ചേച്ചി പോയി ഒന്നു നോക്കാന്‍ ആണ് ഞാന്‍ പറഞ്ഞത്. ചേച്ചി നോക്കിയപ്പോള്‍ അവന്‍ സിഗരറ്റ് വലിച്ചുകൊണ്ടിരിക്കുന്നു. കരണം കുറ്റി നോക്കി വിനീതിനെ ചേച്ചി അടിക്കുകയും ചെയ്തു. ഇതേപോലെയുള്ള ഒരുപാട് രസകരമായ നിമിഷങ്ങള്‍ ഷോയില്‍ നടന്നിട്ടുണ്ട് നെടുമുടി ഓര്‍ത്തെടുത്തു.

Other News in this category4malayalees Recommends