'ഫ്‌ലവേഴ്‌സിന്റെ തെറ്റുകൊണ്ടല്ല', കോമഡി ഉത്സവത്തില്‍ നിന്ന് പിന്മാറിയതിനെ കുറിച്ച് മിഥുന്‍

'ഫ്‌ലവേഴ്‌സിന്റെ തെറ്റുകൊണ്ടല്ല', കോമഡി ഉത്സവത്തില്‍ നിന്ന് പിന്മാറിയതിനെ കുറിച്ച് മിഥുന്‍
മിനി സ്‌ക്രീന്‍ പരിപാടികളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഷോയാണ് ഫ്‌ലവേഴ്‌സില്‍ സംപ്രേഷണം ചെയ്തിരുന്ന കോമഡി ഉത്സവം. ആയിരക്കണക്കിന് കലാകാരന്മാരാണ് കോമഡി ഉത്സവത്തില്‍ വന്ന് പങ്കെടുക്കുകയും പിന്നീട് പ്രശസ്തിയിലേക്ക് ഉയരുകയും ചെയ്തത്. ഈ പ്രോഗ്രാമിനെക്കുറിച്ച് പറയുമ്പോള്‍ തന്നെ അവതാരകനായ മിഥുന്‍ രമേശിന്റെ മുഖമാണ് ഏവരുടെയും മനസിലേക്ക് ഓടിയെത്തുന്നത.് ഷോയുടെ അവതാരകനായിരുന്ന മിഥുന്‍ രമേശിന്റെ മുഖമാണ്. എന്നാല്‍ പുതിയ സീസണില്‍ മിഥുന്റെ സാന്നിധ്യം ഇല്ല. പകരം നടി രചന നാരായണന്‍കുട്ടിയാണ് അവതാരിക.

നിരവധിപേര്‍ ഈ വിഷയവുമായി തന്നെ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് മിഥുന്‍ പിന്മാറ്റത്തിനുള്ള കാരണം വ്യക്തമാക്കി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ലൈവില്‍ എത്തിയ താരം എന്തുകൊണ്ട് പിന്മാറിയെന്ന് വ്യക്തമാക്കി.

തന്റെ പിന്മാറ്റത്തിന് പിന്നില്‍ ഫ്‌ലവേഴ്‌സല്ലെന്നും ടൈമിങിന്റെ പ്രശ്‌നം മൂലം സംഭവിച്ചുപോയതാണെന്നുമാണ് മിഥുന്‍ പറഞ്ഞത്. 'എല്ലാവര്‍ക്കും നമസ്‌കാരം, പലരും എന്നോട് കോമഡി ഉത്സവത്തില്‍ നിന്ന് പിന്മാറിയതിനെ കുറിച്ച് ചോദിച്ചിരുന്നു. ഫ്‌ലവേഴ്‌സിന്റെ തെറ്റുകൊണ്ടല്ല ഞാന്‍ രണ്ടാം സീസണില്‍ അവതാരകനായി എത്താത്തത്. എന്നെ ആദ്യം സമീപിച്ചത് മഴവില്‍ മനോരമയിലായിരുന്നു. അന്ന് കോമഡി ഉത്സവം അണിയറപ്രവര്‍ത്തകര്‍ ഷോയുടെ രണ്ടാം സീസണിനെ കുറിച്ച് ആലോചിച്ചിട്ടുണ്ടായിരുന്നില്ല. അതിനാല്‍ ഞാന്‍ സൂപ്പര്‍ ഫോര്‍ ടീമുമായി കരാര്‍ ഒപ്പിട്ടു.

കരാര്‍ ഒപ്പിട്ട ശേഷമാണ് കോമഡി ഉത്സവം വീണ്ടും ആരംഭിക്കാന്‍ പോകുകയാണെന്ന് അറിയിച്ച് ശ്രീകണ്ഠന്‍ നായര്‍ സര്‍ അടക്കമുള്ളവര്‍ എന്നെ ബന്ധപ്പെട്ടത്. കരാര്‍ ഒപ്പിട്ട് പോയിരുന്നു. ഇനി പിന്മാറുന്നത് മാന്യതയല്ലെന്ന് തോന്നി. കോമഡി ഉത്സവത്തിന്റെ രണ്ടാം സീസണിന്റെ ഭാഗാമാകാന്‍ സാധിക്കാത്തതില്‍ സങ്കടമുണ്ട്. പക്ഷെ മഴവില്‍ മനോരമയിലെ സൂപ്പര്‍ ഫോര്‍ ടീം അടിപൊളിയാണ് ഞാന്‍ ഏറെ എഞ്ചോയ് ചെയ്താണ് ആ പരിപാടി അവതരിപ്പിക്കുന്നത്. ടൈമിങില്‍ വന്ന പ്രശ്‌നം കൊണ്ട് തോമഡി ഉത്സവത്തിന്റെ ഭാഗമാകാന്‍ സാധിക്കാതെ പോയതാണ്' മിഥുന്‍ പറഞ്ഞു.Other News in this category4malayalees Recommends