കമ്പകക്കാനം കൂട്ടക്കൊലക്കേസ്; ഒന്നാം പ്രതി എലി വിഷം കഴിച്ചു മരിച്ച നിലയില്‍ കണ്ടെത്തി ; മൃതദേഹത്തിന് ഒരാഴ്ച പഴക്കം

കമ്പകക്കാനം കൂട്ടക്കൊലക്കേസ്; ഒന്നാം പ്രതി എലി വിഷം കഴിച്ചു മരിച്ച നിലയില്‍ കണ്ടെത്തി ;  മൃതദേഹത്തിന് ഒരാഴ്ച പഴക്കം
ഇടുക്കി കമ്പകക്കാനം കൂട്ടക്കൊലക്കേസിലെ ഒന്നാം പ്രതി വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. തേവര്‍കുഴിയില്‍ അനീഷ് (34) നെയാണ് അടിമാലി കൊരങ്ങാട്ടി ആദിവസിക്കുടിയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ട്. ഒരു കുടുംബത്തിലെ നാല് പേരെയാണ് അനീഷ് വകവരുത്തിയത്.

2018 ജൂലൈ 29നു രാത്രി വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് വീട്ടില്‍ കൃഷ്ണന്‍ (52), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (17) എന്നിവരെ തലയ്ക്കടിച്ചും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ വീടിനു പിന്നിലെ ചാണകക്കുഴിയില്‍ മൂടുകയും ചെയ്തു. ഈ കേസിലെ ഒന്നാം പ്രതിയാണ് മരിച്ച അനീഷ്.

മന്ത്രവാദം നടത്തിയിരുന്ന കൃഷ്ണന്റെ താളിയോലകള്‍ സ്വന്തമാക്കാനും പ്രതികള്‍ ലക്ഷ്യമിട്ടിരുന്നു. മന്ത്രവാദശക്തി സ്വന്തമാക്കാനാണു കൊലപാതകം നടത്തിയതെന്നാണ് നിഗമനം. കൊലപാതകത്തിന്റെ ആസൂത്രകനും കൃഷ്ണന്റെ ശിഷ്യനുമായിരുന്നു അടിമാലി കൊരങ്ങാട്ടി തേവര്‍കുടിയില്‍ അനീഷ്.

അനീഷിനെ കൂടാതെ സുഹൃത്ത് തൊടുപുഴ കാരിക്കോട് സാലിഭവനില്‍ ലിബീഷ് ബാബു, തൊടുപുഴ ആനക്കൂട് ചാത്തന്‍മല ഇലവുങ്കല്‍ ശ്യാംപ്രസാദ്, മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്ന് പട്ടരുമഠത്തില്‍ സനീഷ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.


Other News in this category4malayalees Recommends