വിവാഹം കഴിഞ്ഞ് രണ്ടുമാസം മാത്രം പിന്നിടുന്നതിനിടെ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവം ; ദുരൂഹത

വിവാഹം കഴിഞ്ഞ് രണ്ടുമാസം മാത്രം പിന്നിടുന്നതിനിടെ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവം ; ദുരൂഹത
വിവാഹം കഴിഞ്ഞ് രണ്ടുമാസം മാത്രം പിന്നിടുന്നതിനിടെ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹത. പന്ത ഇടവച്ചല്‍ റോഡരികത്ത് വീട്ടില്‍ എസ് രഘുവിന്റെയും ഇന്ദിരയുടെയും മകള്‍ ആര്‍ ആദിത്യ (23) ആണ് മരിച്ചത്. ഭര്‍ത്താവ് മിഥുന്‍ കഴക്കൂട്ടം വാട്ടര്‍ അതോറിറ്റി ഓഫീസിലെ താല്‍ക്കാലിക ഡ്രൈവര്‍ ആണ്.

മിഥുനിന്റെ വീടായ ആനന്ദേശ്വരം അണിയിലക്കടവ് മിഥുനാലയത്തിലെ കിടപ്പുമുറിയിലാണ് രാവിലെ ആദിത്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഓഗസ്റ്റ് 25ന് ആയിരുന്നു ഇവരുടെ വിവാഹം. രാവിലെ എട്ടരയോടെ ജോലിക്ക് പോയ മിഥുനിന് ഭക്ഷണം പൊതിഞ്ഞു നല്‍കിയതും ആദിത്യയായിരുന്നു. ശേഷം കുളിക്കാനെന്നു പറഞ്ഞ് ആദിത്യ മുറിയില്‍ കയറി വാതില്‍ അടച്ചുവെന്നാണ് പോലീസിനു ബന്ധുക്കള്‍ നല്‍കിയ മൊഴി. ഏറെ സമയം കഴിഞ്ഞും കാണാതായതിനെത്തുടര്‍ന്ന് വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല.

പിന്നീട് ഇവര്‍ ജനല്‍ തുറന്ന് നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. നിലവിളി കേട്ട് സമീപവാസികള്‍ എത്തി വാതില്‍ പൊളിച്ചു അകത്തുകയറിയെങ്കിലും മരണം സംഭവിച്ചിരുന്നു.

രാവിലെ കാരിയോട്ട് ഡ്രൈവിങ് പരിശീലനത്തിനും രണ്ട് ദിവസമായി ആര്യനാട്ട് പിഎസ്സി ക്ലാസിനും പോകുന്നുണ്ടായിരുന്നു ആദിത്യ. മിഥുനിന്റെ മാതാപിതാക്കളായ മോഹനന്റെയും ബിന്ദുവിന്റെയും 30ാം വിവാഹ വാര്‍ഷികമായിരുന്നു ഇന്നലെ. ആഘോഷത്തിനായി ആദിത്യയുടെ അച്ഛനും അമ്മയും എത്തുമെന്ന് അറിയിച്ചിരുന്നുവെന്നും മോഹനന്‍ പറഞ്ഞു. കേക്ക് ഉള്‍പ്പടെ ഓര്‍ഡര്‍ ചെയ്തതും ആദിത്യയായിരുന്നു. പിന്നീട് ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല.Other News in this category4malayalees Recommends