ഹോം വര്‍ക്ക് ചെയ്യാത്തതിന്റെ പേരില്‍ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചു ; 13 കാരനായ വിദ്യാര്‍ത്ഥി മരിച്ചു

ഹോം വര്‍ക്ക് ചെയ്യാത്തതിന്റെ പേരില്‍ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചു ; 13 കാരനായ വിദ്യാര്‍ത്ഥി മരിച്ചു
ഹോം വര്‍ക്ക് ചെയ്യാത്തതിന്റെ പേരില്‍ അധ്യാപകന്‍ മര്‍ദിച്ച വിദ്യാര്‍ത്ഥി മരിച്ചു. സംഭവത്തില്‍ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. രാജസ്ഥാനിലെ സലാസര്‍ ഗ്രാമത്തില്‍ കഴിഞ്ഞ ബുധനാഴ്ച്ചയാണ് സംഭവം. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അധ്യാപകന്റെ മര്‍ദനത്തില്‍ മരിച്ചത്.മനോജ് കുമാര്‍ എന്ന അധ്യാപകന്‍ ഹോം വര്‍ക്ക് ചെയ്യാത്തതിനെ തുടര്‍ന്ന് പതിമൂന്നുകാരനായ വിദ്യാര്‍ത്ഥിയെ മര്‍ദിക്കുകയായിരുന്നു. സലാസറിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. കൊലാസര്‍ സ്വദേശിയായ ഓം പ്രകാശ് എന്നയാളുടെ മകനാണ് മരിച്ച വിദ്യാര്‍ത്ഥി.

കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടയില്‍ അധ്യാപകന്‍ മര്‍ദിക്കുന്നതായി മകന്‍ നാലോ അഞ്ചോ തവണ പരാതി പറഞ്ഞിരുന്നതായി പിതാവ് പറയുന്നു. ബുധനാഴ്ച്ച രാവിലെ 9.15ന് മകന്‍ ബോധരഹിതനായെന്ന് പറഞ്ഞ് അധ്യാപകനായ മനോജ് കുമാര്‍ തന്നെ വിളിച്ചതായി പിതാവ് പറയുന്നു.

ഓം പ്രകാശിനോട് മകന്‍ ഹോം വര്‍ക്ക് ചെയ്യാത്തതിനെ തുടര്‍ന്നാണ് താന്‍ അടിച്ചതെന്നും ഇതിന് പിന്നാലെ കുട്ടി ബോധരഹിതനായി വീണുവെന്നും അധ്യാപകന്‍ പറഞ്ഞു. തന്റെ മകനെ കൊന്നോ എന്ന പിതാവിന്റെ ചോദ്യത്തിന് കുട്ടി 'മരിച്ചതായി അഭിനയിക്കുകയാണ്' എന്നായിരുന്നു അധ്യാപകന്റെ മറുപടി.

എന്നാല്‍ അധ്യാപകന്‍ കുട്ടിയെ ക്രൂരമായി മര്‍ദിച്ചിരുന്നതായി മറ്റ് വിദ്യാര!്ത്ഥികളും പറയുന്നു. കുട്ടിയെ കുനിച്ചു നിര്‍ത്തി കൈമുട്ട് കൊണ്ടും കാലു കൊണ്ടും അധ്യാപകന്‍ മര്‍ദിച്ചിരുന്നതായാണ് മറ്റ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

കുഴഞ്ഞു വീണ കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അധ്യാപകനെതിരെ കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്.




Other News in this category



4malayalees Recommends