ഒര്‍ലാണ്ടോയില്‍ മിഷന്‍ ലീഗ് പ്‌ളാറ്റിനം ജൂബിലി ഉദ്ഘാടനം ചെയ്തു

ഒര്‍ലാണ്ടോയില്‍ മിഷന്‍ ലീഗ് പ്‌ളാറ്റിനം ജൂബിലി ഉദ്ഘാടനം ചെയ്തു
ഒര്‍ലാണ്ടോ (ഫ്‌ലോറിഡ): സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്കാ പള്ളിയിലെ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ പ്‌ളാറ്റിനം ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഫാ. ബിബി തറയില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയായിരുന്നു പരിപാടികള്‍ തുടങ്ങിയത്. തുടര്‍ന്ന് ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളില്‍ മിഷന്‍ ലീഗിന്റെ പ്രസക്തിയെപ്പറ്റി പ്രസംഗിച്ചു.


യുണിറ്റ് ഭാരവാഹികളായി ആള്‍ഡന്‍ ജോസ് (പ്രസിഡന്റ്), ക്രിസ്‌മേരി ജോസ് (വൈസ് പ്രസിഡന്റ്), ആല്‍ഫ്രഡ് ജോണ്‍സണ്‍ (സെക്രട്ടറി), നെഹെമി ജേക്കബ് (ജോയിന്റ് സെക്രട്ടറി) എന്നിവര്‍ സ്ഥാനമേറ്റു. മിഷന്‍ ലീഗ് ഓര്‍ഗനൈസര്‍ ജലീനാ ചാമക്കാല, ജേക്കബ് തച്ചേടന്‍, സിസ്റ്റര്‍ സാന്ദ്രാ എസ്.വി.എം. എന്നിവര്‍ പ്രസംഗിച്ചു.

സിജോയ് പറപ്പള്ളില്‍


Other News in this category



4malayalees Recommends