രാജ്യാന്തര യാത്രാ നിരോധനങ്ങള്‍ ഡിസംബര്‍ 15ന് അവസാനിപ്പിക്കാന്‍ ടാസ്മാനിയ ; കോവിഡ് നെഗറ്റീവ് ടെസ്റ്റ് ഫലവുമായി എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ല

രാജ്യാന്തര യാത്രാ നിരോധനങ്ങള്‍ ഡിസംബര്‍ 15ന് അവസാനിപ്പിക്കാന്‍ ടാസ്മാനിയ ; കോവിഡ് നെഗറ്റീവ് ടെസ്റ്റ് ഫലവുമായി എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ല
ലോക്ക്ഡൗണ്‍ അവസാനിപ്പിച്ച് ടാസ്മാനിയ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കുകയാണ്.അതിര്‍ത്തികള്‍ ഡിസംബര്‍ 15 ഓടെ തുറന്നു നല്‍കുമെന്നും വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യാത്ര തടസ്സമുണ്ടാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. 90 ശതമാനവും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുമെന്നും കോവിഡ് നെഗറ്റീവ് ഫലം കൈയ്യിലുള്ളവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ലെന്നും പ്രീമിയര്‍ പിറ്റര്‍ ഗറ്റ്വെയ്ന്‍ പറഞ്ഞു.


12നും 15നും ഇടയിലുള്ള 90 ശതമാനം പേരും ജനുവരി പകുതിയോടെ വാക്‌സിനേഷന്‍ സ്വീകരിക്കുമെന്നാണ് കണക്കാക്കുന്നത്. ഡിസംബറോടെ വാക്‌സിനേഷന്‍ നിരക്കില്‍ വലിയ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നതെന്ന് ഗുട്വെയ്ന്‍ പറഞ്ഞു.

സ്റ്റേറ്റ് 80 ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയാല്‍ യാത്രക്കാരെ അനുവദിക്കുന്നതില്‍ സമ്മര്‍ദ്ദമുണ്ടാകില്ലെന്നും ഹോം ക്വാറന്റൈന്‍ ഉള്‍പ്പെടെ വിഷയങ്ങളില്‍ ഇളവു നല്‍കാനാകുമെന്നും പ്രീമിയര്‍ പറഞ്ഞു.

സാമൂഹിക മാനസിക ആരോഗ്യത്തിന് ലോക്ക്ഡൗണ്‍ ഇളവുകള്‍ അനിവാര്യമാണ്. നിലവില്‍ കൃത്യമായ കോവിഡ് പരിശോധനകള്‍, അസുഖ ബാധിതരെ കൃത്യമായി നിരീക്ഷിക്കല്‍ ഉള്‍പ്പെടെ മികച്ച പ്രതിരോധമാണ് തീര്‍ക്കുന്നത്. ഇനിയും ഏറെ നാള്‍ അടച്ചുപൂട്ടലുകള്‍ സാധ്യമല്ലെന്നും യാത്രാ ഇളവുകള്‍ ഉള്‍പ്പെടെ നല്‍കി ജനജീവിതം സാധാരണ നിലയിലാക്കണമെന്നും പ്രീമിയര്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends