ഈ ക്രിസ്മസ് നാളുകള്‍ കോവിഡ് ' സൂപ്പര്‍ സ്‌പ്രെഡ്' കാലഘട്ടമാകും ; ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് പിന്നാലെ ആഘോഷം തകര്‍ക്കുമ്പോള്‍ ആരോഗ്യമേഖലയ്ക്ക് വെല്ലുവിളിയാകും കോവിഡ് വ്യാപനമെന്ന് മുന്നറിയിപ്പ്

ഈ ക്രിസ്മസ് നാളുകള്‍ കോവിഡ് ' സൂപ്പര്‍ സ്‌പ്രെഡ്' കാലഘട്ടമാകും ; ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് പിന്നാലെ ആഘോഷം തകര്‍ക്കുമ്പോള്‍ ആരോഗ്യമേഖലയ്ക്ക് വെല്ലുവിളിയാകും കോവിഡ് വ്യാപനമെന്ന് മുന്നറിയിപ്പ്
ക്രിസ്മസ് കോവിഡ് സൂപ്പര്‍ സ്‌പ്രെഡിന്റെ കാലമാകുമെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍. ആഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ രോഗത്തെ പറ്റി മറന്നാല്‍ ആരോഗ്യ മേഖലയുടെ കാര്യം പരിതാപത്തിലാകുമെന്നാണ് മുന്നറിയിപ്പ്. മെല്‍ബണ്‍ യൂണിവേഴ്‌സിറ്റിയിലെ എപിഡെര്‍മോളജിസ്റ്റായ ടോണി ബ്ലെക്ക്‌ലി പറയുന്നത് ആഘോഷ കാലം രാജ്യത്തിന് വലിയ വില നല്‍കേണ്ടിവരുമെന്നാണ്. കൂടുതല്‍ ഇളവുകള്‍ ആഘോഷിക്കുമ്പോള്‍ കോവിഡ് വ്യാപനം ഉയരുമെന്നാണ് ബ്ലേക്ക്‌ലി നല്‍കുന്ന മുന്നറിയിപ്പ്.

The University of Melbourne’s Tony Blakely believes the festive season will lead to a rise in coronavirus infections in states and territories with the virus.

ക്വാറന്റൈന്‍ ഒഴിവാക്കിയുള്ള യാത്രയ്ക്ക് ക്യൂന്‍സ് ലാന്‍ഡ് ഡിസംബര്‍ പകുതിയോടെ അനുമതി നല്‍കിയിട്ടുണ്ട്. വിക്ടോറിയയിലും ന്യൂ സൗത്ത് വെയില്‍സിലും ഇളവുകളുണ്ട്. ക്രിസ്മസ് തിരക്കു കൂടി വരുന്നതോടെ രോഗ വ്യാപനമുണ്ടാകുമെന്നും ഹെല്‍ത്ത് ഒഫീഷ്യലുകള്‍ക്ക് സമ്മര്‍ദ്ദമാകുന്ന കണക്കിലേക്ക് കാര്യങ്ങള്‍ കടന്നുപോകുമെന്നുമാണ് ഇദ്ദേഹം നല്‍കുന്ന മുന്നറിയിപ്പ്.

അതിര്‍ത്തികള്‍ അടച്ച് ദീര്‍ഘകാല ലോക്ക്ഡൗണ്‍ നടപ്പാക്കിയതിനാലാണ് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഓസ്‌ട്രേലിയ കോവിഡ് പ്രതിരോധത്തില്‍ പിടിച്ചു നിന്നത്. എന്നാല്‍ ഇളവുകള്‍ നല്‍കി അതിര്‍ത്തികളും തുറന്നു നല്‍കുന്നതോടെ സ്ഥിതി വഷളാകും. കരുതിയില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു.

വാക്‌സിനേഷന്‍ പരമാവധി പൂര്‍ത്തിയാക്കി ജനത്തിന് സ്വാതന്ത്ര്യം നല്‍കുമെന്നും കോവിഡിനൊപ്പം ജീവിക്കാന്‍ ജനം ശീലിക്കണമെന്നുമാണ് പ്രധാനമന്ത്രി സ്‌കോട്ട് മൊറിസണ്‍ പറഞ്ഞത്. എന്നാല്‍ മുഴുവന്‍ സ്വാതന്ത്ര്യവും നല്‍കിയാല്‍ കോവിഡ് കൂടുതല്‍ പേരുടെ ജീവനെടുക്കുമെന്ന ആശങ്കയാണ് ആരോഗ്യ വിദഗ്ധര്‍ക്കുള്ളത്.

Other News in this category



4malayalees Recommends