തായ്‌വാനെ ആക്രമിക്കാന്‍ ചൈന ശ്രമിച്ചാല്‍ യുഎസ് ഇടപെടും ; തായ്‌വാന്റെ സുരക്ഷണത്തിനായി ഒപ്പമുണ്ടാകും ; ചൈനയുടെ ഭീഷണിയില്‍ നയം വ്യക്തമാക്കി ജോ ബൈഡന്‍

തായ്‌വാനെ ആക്രമിക്കാന്‍ ചൈന ശ്രമിച്ചാല്‍ യുഎസ് ഇടപെടും ; തായ്‌വാന്റെ സുരക്ഷണത്തിനായി ഒപ്പമുണ്ടാകും ; ചൈനയുടെ ഭീഷണിയില്‍ നയം വ്യക്തമാക്കി ജോ ബൈഡന്‍
തായ്‌വാന്‍ ദ്വീപിനെ ചൈന ആക്രമിച്ചാല്‍ അമേരിക്ക അവരെ സഹായിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ദീര്‍ഘകാല യുഎസ് നിലനിര്‍ത്തിപ്പോന്ന 'തന്ത്രപരമായ വ്യക്തതയില്ലായ്ക നീക്കി തായ്‌വാനെ സഹായിക്കുമെന്നാണ് യുഎസ് പ്രസിഡന്റ് വ്യക്തമാക്കിയിരിക്കുന്നത്. ' ചൈനക്കെതിരായ പ്രതിരോധത്തില്‍ തായ്‌വാനെ സഹായിക്കുന്നതിനെ സംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബൈഡന്‍. ബീജിംഗില്‍ നിന്ന് സൈനികവും രാഷ്ട്രീയവുമായ സമ്മര്‍ദ്ദം നേരിടുന്ന തായ്‌വാന്‍ സര്‍ക്കാറിനെ സഹായിക്കുക എന്നകാര്യത്തില്‍ 'ഞങ്ങള്‍ക്ക്പ്രതിബദ്ധതയുണ്ട്'എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞത്.തായ്‌വാന്‍ വിഷയത്തില്‍ യുഎസ് വര്‍ഷങ്ങളായി തന്ത്രപരമായ മൗനം' നിലനിര്‍ത്തിയിരുന്നു. തായ്‌വാനിന് സുപ്രധാന സൈനിക സഹായം നല്‍കിയിരുന്നെങ്കിലും പരസ്യമായി പിന്തുണയറിയിച്ച് രംഗത്ത് വരികയോ പ്രസ്താവന നടത്തുകയോ ചെയ്തിരുന്നില്ല. ഈതാദ്യമായാണ് ചൈനീസ് ആക്രമണമുണ്ടായാല്‍ ദ്വീപിന്റെ സഹായത്തിന് വരുമെന്ന് വ്യക്തമായി വാഗ്ദാനം ചെയ്യുന്നത്.

No room for compromise': China tells US to act with caution over Taiwan |  World News - Hindustan Times

തായ്‌വാനുമായുള്ള യുഎസ് പ്രതിരോധ ബന്ധം നിലനിര്‍ത്തുന്നത് തായ്‌വാന്‍ റിലേഷന്‍ഷിപ്പ് ആക്ടിന്റെ ഭാഗമാണ്. ഈ നിയമത്തിന് കീഴില്‍ ഞങ്ങള്‍ ഞങ്ങളുടെ പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കും.തുടര്‍ ആക്രമണങ്ങളെ എതിര്‍ക്കുന്നത് ഞങ്ങള്‍തുടരും, വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.

ഏതാനും മാസങ്ങളായി ചൈന തായ്‌വാനുമേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുകയാണ്. നിരവധി ചൈനീസ് യുദ്ധ വിമാനങ്ങള്‍ ദ്വീപിലെ എയര്‍ ഡിഫന്‍സ് ഐഡന്റിഫിക്കേഷന്‍ സോണിലേക്ക് ചൈന എത്തിച്ചിട്ടുണ്ട്. തായ്‌വാന്‍ കടലിടുക്കിലെ സൈനിക പിരിമുറുക്കം 40 വര്‍ഷത്തിലേറെയായി ഏറ്റവും മോശമായ അവസ്ഥയിലാണെന്നും ഈ മേഖലയില്‍ 2025ഓടെ ചൈനയ്ക്ക് 'ആക്രമണം നടത്താന്‍ കഴിയുമെന്നും തായ് വാന്‍ ഭയക്കുന്നു.തായ്‌വാന്‍ ഒരു സ്വതന്ത്ര രാജ്യമാണെന്നും അതിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കുമെന്നും അദ്ദേഹം പറയുന്നു.

ചൈനീസ് സൈന്യത്തിന്റെ ആധുനിക വല്‍ക്കരണത്തിനെ വെല്ലാന്‍ യുഎസിനാകുമോ എന്ന ചോദ്യത്തിന്'ലോകചരിത്രത്തിലെ ഏറ്റവും ശക്തമായ സൈന്യം ഞങ്ങളാണെന്ന് ചൈനയ്ക്കും റഷ്യയ്ക്കും മറ്റ് ലോകത്തിനും അറിയാം,' എന്നായിരുന്നു ബൈഡന്റെ മറുപടി.

തായ്‌വാന്‍ വിഷയത്തില്‍ ചൈന കാഴ്ചപ്പാടു മാറ്റുകയാണ് വേണ്ടതെന്നും ബൈഡന്‍ പറഞ്ഞു.

Other News in this category4malayalees Recommends