എനിക്ക് ഇതു പുതിയ വാര്‍ത്തയാണ്, ഇതു സ്ഥിരീകരിക്കാന്‍ പറ്റിയ ആളുകള്‍ നിര്‍മ്മാതാവോ മോഹന്‍ലാലോ ആണ് ; മരക്കാര്‍ ഒടിടി റിലീസില്‍ പ്രിയദര്‍ശന്‍

എനിക്ക് ഇതു പുതിയ വാര്‍ത്തയാണ്, ഇതു സ്ഥിരീകരിക്കാന്‍ പറ്റിയ ആളുകള്‍ നിര്‍മ്മാതാവോ മോഹന്‍ലാലോ ആണ് ; മരക്കാര്‍ ഒടിടി റിലീസില്‍ പ്രിയദര്‍ശന്‍
മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്‌തേക്കുമെന്നത് തനിക്ക് പുതിയ വാര്‍ത്തയാണെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ചിത്രം ഒ.ടി.ടി റിലീസായി എത്തുമെന്‌നും ആമസോണ്‍ പ്രൈം വീഡിയോയുമായി ചര്‍ച്ച നടത്തിയെന്നുമുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് പ്രിയദര്‍ശന്റെ പ്രതികരണം എത്തിയത്.

ഇത് തനിക്ക് പുതിയൊരു വാര്‍ത്തയാണെന്നും ഇതിനെ കുറിച്ച് അറിയില്ലെന്നും പ്രിയദര്‍ശന്‍ ഒടിടി പ്ലേയിനോട് പറഞ്ഞു. ഈ വാര്‍ത്ത സ്ഥിരീകരിക്കാന്‍ പറ്റിയ ആളുകള്‍ ചിത്രത്തിന്റെ നിര്‍മ്മാതാവോ മോഹന്‍ലാലോ ആയിരിക്കുമെന്നും സംവിധായന്‍ പ്രതികരിച്ചു. നേരത്തെ ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.

അതേസമയം, ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യും എന്നാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റും നിര്‍മാതാവുമായ ലിബര്‍ട്ടി ബഷീര്‍ പറയുന്നത്. ആന്റണി പെരുമ്പാവൂര്‍ ആണ് ഇക്കാര്യം തന്നെ അറിയിച്ചതെന്നുമാണ് ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കുന്നത്.

Other News in this category4malayalees Recommends