ഗതാഗത നിയമങ്ങള്‍ പാലിച്ച് വാഹനമോടിക്കുന്നവര്‍ക്ക് ഇനി എക്‌സ്‌പോ പാസ്‌പോര്‍ട്ടുകളും മറ്റ് സമ്മാനങ്ങളും

ഗതാഗത നിയമങ്ങള്‍ പാലിച്ച് വാഹനമോടിക്കുന്നവര്‍ക്ക് ഇനി എക്‌സ്‌പോ പാസ്‌പോര്‍ട്ടുകളും മറ്റ് സമ്മാനങ്ങളും
ഗതാഗത നിയമങ്ങള്‍ പാലിച്ച് വാഹനമോടിക്കുന്നവര്‍ക്ക് ഇനി സമ്മാനങ്ങളും ലഭിക്കും. വ്യത്യസ്തമായ പദ്ധതി നടപ്പിലാക്കുകയാണ് അബുദാബി പൊലീസ് ഹാപ്പിനസ് പട്രോള്‍ സംഘം. സുരക്ഷിതമായ ഡ്രൈവിങ് സംസ്‌കാരം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് അബുദാബി പൊലീസിന്റെ ഹാപ്പിനസ് പട്രോള്‍ സംഘം സമ്മാനങ്ങളുമായി നിരത്തുകളില്‍ കാത്തുനില്‍ക്കുന്നത്.

നിയമം പാലിച്ച് വാഹനമോടിക്കുന്നവര്‍ക്ക് എക്‌സ്‌പോ പാസ്‌പോര്‍ട്ടുകളും മറ്റ് സമ്മാനങ്ങളും നല്‍കുന്നു. ഇത്തരത്തില്‍ സമ്മാനങ്ങള്‍ ലഭിച്ച നിരവധി പേരാണ് അബുദാബി പൊലീസിന് നന്ദി അറിയിച്ചിട്ടുള്ളത്. റോഡ് ഉപയോഗിക്കുന്നവരുടെ സുരക്ഷയും സ്വന്തം സുരക്ഷയും കണക്കിലെടുത്ത് സുരക്ഷിതമായി വാഹനമോടിക്കണമെന്ന് ഡ്രൈവര്‍മാരോട് പൊലീസ് അഭ്യര്‍ത്ഥിച്ചു.

നിയമലംഘനത്തിന് പിഴ ലഭിക്കാതെ, നിയമങ്ങള്‍ അനുസരിച്ച് സമ്മാനം വാങ്ങുന്നതിലേക്ക് ഡ്രൈവര്‍മാരുടെ മനോഭാവം മാറ്റുകയാണ് പൊലീസ് ലക്ഷ്യമിടുന്നത്.

Other News in this category4malayalees Recommends