ക്യൂന്‍സ്‌ലാന്‍ഡ് അതീവ ജാഗ്രതയില്‍; മറ്റൊരു ട്രക്ക് ഡ്രൈവര്‍ കൂടി കോവിഡ് പോസിറ്റീവായി; രോഗബാധിതനായ ഉബര്‍ ഡ്രൈവര്‍ 10 ദിവസം കറങ്ങിനടന്നതിന് പിന്നാലെ പുതിയ കേസ്; ഒരു ഡസന്‍ ഇടങ്ങള്‍ നിരീക്ഷണത്തില്‍

ക്യൂന്‍സ്‌ലാന്‍ഡ് അതീവ ജാഗ്രതയില്‍; മറ്റൊരു ട്രക്ക് ഡ്രൈവര്‍ കൂടി കോവിഡ് പോസിറ്റീവായി; രോഗബാധിതനായ ഉബര്‍ ഡ്രൈവര്‍ 10 ദിവസം കറങ്ങിനടന്നതിന് പിന്നാലെ പുതിയ കേസ്; ഒരു ഡസന്‍ ഇടങ്ങള്‍ നിരീക്ഷണത്തില്‍

ക്യൂന്‍സ്‌ലാന്‍ഡില്‍ ഇളവുകള്‍ അനുവദിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ പുതിയ വൈറസ് ഭീതി. രോഗം ബാധിച്ച ട്രക്ക് ഡ്രൈവര്‍ രണ്ട് ദിവസത്തോളം ഇതുമായി യാത്ര ചെയ്‌തെന്ന് മനസ്സിലാക്കിയതാണ് രോഗികളുടെ എണ്ണത്തെ ബാധിക്കുമെന്ന ആശങ്ക രേഖപ്പെടുത്തിയത്. ഗോള്‍ഡ് കോസ്റ്റില്‍ ഒരു ഉബര്‍ ഡ്രൈവര്‍ രോഗവുമായി പത്ത് ദിവസം സമൂഹത്തില്‍ ഇടപഴകിയതിന് പിന്നാലെയാണ് പുതിയ ആശങ്ക.


ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ള ട്രക്ക് ഡ്രൈവര്‍ ഒക്ടോബര്‍ 18, 19 തീയതികളിലാണ് ക്യൂന്‍സ്‌ലാന്‍ഡില്‍ സഞ്ചരിച്ചതെന്നും, ഇതിന് ശേഷം വിക്ടോറിയയിലേക്ക് മടങ്ങിയതായും ചീഫ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. ജിയാനെറ്റ് യംഗ് അറിയിച്ചു. ഒക്ടോബര്‍ 20നാണ് ഡ്രൈവര്‍ പോസിറ്റീവായി ടെസ്റ്റ് ചെയ്തത്.

സ്റ്റാഫോര്‍ഡിലെ ഒരു സിനിമ, അകേഷ്യ റിഡ്ജിലെ പെട്രോള്‍ സ്‌റ്റേഷന്‍ എന്നിവിടങ്ങളാണ് നിരീക്ഷണ കേന്ദ്രങ്ങളില്‍ പെടുന്നതെന്ന് ഹെല്‍ത്ത് മന്ത്രി വെറ്റ് ഡ'ആത്ത് പറഞ്ഞു. ഗോള്‍ഡ് കോസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസ് മൂലം ക്യൂന്‍സ്‌ലാന്‍ഡ് ലോക്ക്ഡൗണിലാകാന്‍ സാധ്യത തീരെ കുറവാണെന്ന് ഡോ. യംഗ് വ്യക്തമാക്കി.

വാക്‌സിന്‍ സ്വീകരിക്കാത്ത ആരോഗ്യമുള്ള ചെറുക്കാരനായിട്ടും ഈ ഡ്രൈവര്‍ക്ക് ഓക്‌സിജന്‍ ആവശ്യമായി വന്നുവെന്ന് ഡോ. യംഗ് പറഞ്ഞു. ഇദ്ദേഹത്തിന് അരികില്‍ താമസിച്ച ആരെങ്കിലും ലക്ഷണം കണ്ടാല്‍ ഉടന്‍ ടെസ്റ്റ് ചെയ്യാനാണ് ക്യൂന്‍സ്‌ലാന്‍ഡ് ഹെല്‍ത്ത് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം വിദേശ യാത്രക്കാരെ പ്രവേശിപ്പിക്കാന്‍ എന്‍എസ്ഡബ്യു തീരുമാനിച്ചതിന് അനുസൃതമായി ക്യൂന്‍സ്‌ലാന്‍ഡിലും പ്രവേശനം നല്‍കണമെന്ന ആവശ്യം പ്രീമിയര്‍ അന്നാസ്താഷ്യ പാലാസൂക് തള്ളിക്കളഞ്ഞു.
Other News in this category



4malayalees Recommends