അബദ്ധത്തില്‍ നായകന്റെ വെടിയേറ്റ് ഛായാഗ്രാഹക മരിച്ച സംഭവം ; തിര നിറച്ചുള്ള തോക്കെന്ന് നടന്‍ അറിഞ്ഞിരുന്നില്ല ; വേദനാജനകമായ അപകടമെന്ന് നടന്‍ അലക്

അബദ്ധത്തില്‍ നായകന്റെ വെടിയേറ്റ് ഛായാഗ്രാഹക മരിച്ച സംഭവം ; തിര നിറച്ചുള്ള തോക്കെന്ന് നടന്‍ അറിഞ്ഞിരുന്നില്ല ; വേദനാജനകമായ അപകടമെന്ന് നടന്‍ അലക്
മെക്‌സിക്കോയില്‍ സിനിമാ ചിത്രീകരണത്തിനിടെ നായകനടന്റെ വെടിയേറ്റ് ഛായാഗ്രാഹക കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. തോക്കില്‍ തിര നിറച്ചിരുന്നുവെന്ന് നടന് അറിയില്ലായിരുന്നു. നടന്‍ അലക് ബോള്‍ഡ്വിന്നിന്റെ വെടിയേറ്റ് ഛായാഗ്രാഹക ഹാല്യാന ഹച്ചിന്‍സ് (42) ആണ് മരിച്ചത്. അടുത്തുനില്‍ക്കുകയായിരുന്ന സംവിധായകന്‍ ജോയല്‍ സോസയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വെടിയേറ്റ ഉടനെ ഹല്യാനയെ വ്യോമമാര്‍ഗം ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സോസ എമര്‍ജന്‍സി വിഭാഗത്തില്‍ ചികിത്സയിലാണ്.


ന്യൂമെക്‌സിക്കോയില്‍ 'റസ്റ്റ്' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു ദാരുണ സംഭവം. സംഭവത്തെ തുടര്‍ന്ന് സിനിമാചിത്രീകരണം നിര്‍ത്തിവെച്ചു. ചിത്രത്തില്‍ അബദ്ധത്തില്‍ ഒരാളെ വെടിവെച്ച് കൊല്ലുന്ന പതിമൂന്നുകാരന്റെ അച്ഛന്‍ റസ്റ്റായാണ് ബോള്‍ഡ്വിന്‍ അഭിനയിച്ചിരുന്നത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

Alec Baldwin

സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്.ഞെട്ടലിലാണെന്നും വേദന സഹിക്കാനാകുന്നില്ലെന്നും അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുമെന്നും നടന്‍ ബള്‍ഡ്വിന്‍ പറഞ്ഞു.

അവരുടെ ഭര്‍ത്താവിനും കുഞ്ഞിനും പ്രിയപ്പെട്ടവര്‍ക്കെല്ലാം വലിയ വേദനയാണ്. ഇതു തങ്ങള്‍ക്കും തീരാ നഷ്ടമാണെന്ന് ബള്‍ഡ്വിന്‍ പറഞ്ഞു.

തോക്കില്‍ തിരയുള്ളതായി അറിയില്ലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. മരണത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്.

Other News in this category



4malayalees Recommends