വിക്ടോറിയയില്‍ 1750 പേരുടെ ജീവനെടുത്ത് കോവിഡ് , 9 പേര്‍ മരിച്ചു ; നിയന്ത്രണങ്ങള്‍ പാലിക്കാന്‍ നിര്‍ദ്ദേശിച്ച് അധികൃതര്‍

വിക്ടോറിയയില്‍ 1750 പേരുടെ ജീവനെടുത്ത് കോവിഡ് , 9 പേര്‍ മരിച്ചു ; നിയന്ത്രണങ്ങള്‍ പാലിക്കാന്‍ നിര്‍ദ്ദേശിച്ച് അധികൃതര്‍
വിക്ടോറിയയില്‍ 1750 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 9 ഓളം പേര്‍ മണമടഞ്ഞു. കോവിഡ് പ്രതിരോധം പാളിയാല്‍ കേസുകള്‍ ഉയരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ലോക്ക്ഡൗണ്‍ അവസാനിച്ചതിന് പിന്നാലെ ആദ്യ വീക്കെന്‍ഡ് മെല്‍ബണില്‍ ജനം ആഘോഷിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇതോടെയാണ് മുന്നറിയിപ്പുമായി അധകൃതരെത്തിയത്.

നിലവില്‍ നിയന്ത്രണം നീക്കുമ്പോള്‍ തന്നെ ജനം ആഘോഷിക്കുന്നത് അധികൃതരെ ആശങ്കയിലാഴ്ത്തുകയാണ്.


വാക്‌സിനേഷന്‍ എല്ലാവരും എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നും പ്രതിരോധത്തിന്റെ ഭാഗമാകണമെന്നും അധികൃതര്‍ വ്യക്തമാക്കി.72000 ടെസ്റ്റുകളാണ് കഴിഞ്ഞ ദിവസം നടത്തിയത്. 39000 പേര്‍ വാക്‌സിനും സ്വീകരിച്ചു.നിലവില്‍ സ്റ്റേറ്റില്‍ 23000 കേസുകളാണ് ഉള്ളത്. 72 ശതമാനം പേരും മുഴുവന്‍ വാക്‌സിനും സ്വീകരിച്ച ഇവിടെ 80 ശതമാനത്തിലേക്കുള്ള പ്രയാണത്തിലാണ്.

വാക്‌സിനേഷന്‍ പൂര്‍ത്തിയാകാത്തവരാണ് കൂടുതലും മരണത്തിന് ഇരയാകുന്നത്. അതിനിടെ കഴിഞ്ഞ ദിവസം വീക്കെന്‍ഡ് ആഘോഷിക്കാന്‍ ജനം തെരുവിലിറങ്ങി. നഗരത്തിലെ പബ്ബുകളും, റെസ്റ്റൊറന്റുകളിലും, ബ്യൂട്ടി സലൂണുകളിലും ജനം ഇടിച്ചുകയറി.

വ്യാഴാഴ്ച രാത്രി 11.59 മുതലാണ് വിക്ടോറിയയിലെ ലോക്ക്ഡൗണ്‍ ഔദ്യോഗികമായി നീക്കിയത്. സ്‌റ്റേറ്റിലെ വാക്‌സിനേഷന്‍ നിരക്ക് 70 ശതമാനത്തില്‍ എത്തിച്ചേര്‍ന്നതോടെയാണിത്.

Other News in this category



4malayalees Recommends