അടിയന്തരമല്ലാത്ത വിദേശ യാത്രകള്‍ക്കുള്ള നിബന്ധനകള്‍ നീക്കി കാനഡ; കോവിഡ്-19 മഹാമാരിയുടെ തുടക്കത്തില്‍ പ്രാബല്യത്തില്‍ വന്ന വിലക്കുകള്‍ നീക്കുമ്പോള്‍ ഇന്ത്യന്‍ യാത്രകള്‍ക്ക് നിബന്ധന തുടരുന്നു; നെഗറ്റീവ് ടെസ്റ്റ് ഫലം നിര്‍ബന്ധം

അടിയന്തരമല്ലാത്ത വിദേശ യാത്രകള്‍ക്കുള്ള നിബന്ധനകള്‍ നീക്കി കാനഡ; കോവിഡ്-19 മഹാമാരിയുടെ തുടക്കത്തില്‍ പ്രാബല്യത്തില്‍ വന്ന വിലക്കുകള്‍ നീക്കുമ്പോള്‍ ഇന്ത്യന്‍ യാത്രകള്‍ക്ക് നിബന്ധന തുടരുന്നു; നെഗറ്റീവ് ടെസ്റ്റ് ഫലം നിര്‍ബന്ധം

രാജ്യത്തിന് പുറത്തേക്കുള്ള എല്ലാ അടിയന്തരമല്ലാത്ത യാത്രകള്‍ക്കുമുള്ള യാത്രാനിബന്ധനകളും നീക്കി കനേഡിയന്‍ ഗവണ്‍മെന്റ്. 2020 സ്പ്രിംഗ് സീസണില്‍ അന്താരാഷ്ട്ര തലത്തിലും, കാനഡയിലും കോവിഡ്-19 മഹാമാരി വ്യാപിച്ച് തുടങ്ങിയ ഘട്ടത്തിലാണ് ജാഗ്രതാ നടപടികള്‍ ആരംഭിച്ചത്.


ആഭ്യന്തര, അന്താരാഷ്ട്ര യാത്രകള്‍ക്ക് വഴിതുറക്കാന്‍ കനേഡിയന്‍ ഗവണ്‍മെന്റ് വാക്‌സിന്‍ പാസ്‌പോര്‍ട്ട് നടപ്പാക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ശക്തമായ നിബന്ധനകള്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഡല്‍ഹി വിമാനത്താവളത്തിലെ ഒരേയൊരു ലാബില്‍ നിന്നും യാത്ര പുറപ്പെടുന്നതിന് 18 മണിക്കൂര്‍ മുന്‍പെടുത്ത നെഗറ്റീവ് ആര്‍ടി-പിസിആര്‍ ടെസ്റ്റ് ഫലമാണ് നിബന്ധന.

സെപ്റ്റംബര്‍ 27ന് ഇന്ത്യയില്‍ നിന്നും നേരിട്ടുള്ള യാത്രാ വിമാനങ്ങള്‍ക്കുള്ള വിലക്ക് നീക്കിയപ്പോഴാണ് ടെസ്റ്റ് ഫലം ആവശ്യമായി വന്നത്. ഡല്‍ഹി വിമാനത്താവളത്തിലെ ജെനെസ്ട്രിംഗ്‌സ് ലബോറട്ടറിയില്‍ നിന്നുള്ള കോവിഡ്-19 മോളിക്യൂലാര്‍ ടെസ്റ്റില്‍ നെഗറ്റീവ് ഫലമാണ് യാത്രക്കാര്‍ക്ക് ആവശ്യമുള്ളത്.

ബോര്‍ഡിംഗിന് മുന്‍പ് ലാബ് നല്‍കിയിട്ടുള്ള ക്യുആര്‍ കോഡ് ടെസ്റ്റ് റിപ്പോര്‍ട്ടായി നല്‍കണം. 'ഈ നിബന്ധനകള്‍ പാലിക്കാത്ത യാത്രക്കാരെ വിമാനകമ്പനികള്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള വിമാനസര്‍വ്വീസ് വര്‍ദ്ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്. ഡല്‍ഹിയില്‍ നിന്നും മോണ്ട്‌റിയാലിലേക്ക് എയര്‍ കാനഡ പുതിയ വിമാനവും പ്രഖ്യാപിച്ചിട്ടുണ്ട്. ടൊറന്റോ, വാന്‍കോവര്‍ എന്നിവിടങ്ങള്‍ക്ക് പുറമെ ക്യുബെക്കും ഇന്ത്യയില്‍ നിന്നും നേരിട്ടുള്ള വിമാനങ്ങളെ സ്വീകരിക്കും.

ഒക്ടോബര്‍ 31ന് ദീപാവലി ആഘോഷങ്ങളുടെ സമയത്ത് മോണ്ട്‌റിയാലിലെ ഇന്ത്യന്‍ സമൂഹത്തിനായി എയര്‍ കാനഡ ആഴ്ചയില്‍ മൂന്ന് വിമാന സര്‍വ്വീസുകള്‍ നടത്തും. ഇന്ത്യയിലേക്ക് യാത്ര നടത്തുമ്പോള്‍ ഉയര്‍ന്ന ജാഗ്രത പുലര്‍ത്താനാണ് കാനഡക്കാര്‍ക്ക് യാത്രാ ഉപദേശത്തില്‍ പറയുന്നത്. തീവ്രവാദി അക്രമണഭീഷണിയാണ് ഇതിന് കാരണമായി പറയുന്നത്.
Other News in this category4malayalees Recommends