വാക്‌സിന്‍ വിരുദ്ധര്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി അന്നാസ്താഷ്യ പാലാസൂക്; അതിര്‍ത്തികള്‍ തുറക്കാന്‍ ഒരുങ്ങവെ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടാനുള്ള ദിനങ്ങളെണ്ണി ക്യൂന്‍സ്‌ലാന്‍ഡ്; ഒക്ടോബര്‍ 31നകം ഒരു ഡോസെങ്കിലും വാക്‌സിനെടുക്കണം

വാക്‌സിന്‍ വിരുദ്ധര്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി അന്നാസ്താഷ്യ പാലാസൂക്; അതിര്‍ത്തികള്‍ തുറക്കാന്‍ ഒരുങ്ങവെ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടാനുള്ള ദിനങ്ങളെണ്ണി ക്യൂന്‍സ്‌ലാന്‍ഡ്; ഒക്ടോബര്‍ 31നകം ഒരു ഡോസെങ്കിലും വാക്‌സിനെടുക്കണം

ഒരാഴ്ചയ്ക്ക് അപ്പുറം അതിര്‍ത്തികള്‍ തുറക്കാന്‍ ഒരുങ്ങവെ ക്യൂന്‍സ്‌ലാന്‍ഡിലെ വാക്‌സിന്‍ വിരുദ്ധര്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി പ്രീമിയര്‍ അന്നാസ്താഷ്യ പാലാസൂക്. എട്ട് ദിവസം എന്ന് രേഖപ്പെടുത്തിയ ഒരു വാച്ചിന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചാണ് പ്രീമിയര്‍ വാക്‌സിന്‍ വിരുദ്ധര്‍ക്ക് ഓര്‍മ്മപ്പെടുത്തല്‍ നല്‍കിയത്.


'അതിര്‍ത്തികള്‍ തുറക്കാന്‍ ഒരുങ്ങവെ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടാന്‍ ബാക്കിയുള്ള ദിവസങ്ങള്‍ ഇതാണ്', പാലാസൂക് പറഞ്ഞു. വാക്‌സിനേഷന്‍ നിരക്ക് ഉയര്‍ന്നതാണെങ്കില്‍ അത്രയും സുരക്ഷിതരാകും. ഡെല്‍റ്റാ വേരിയന്റ് എത്തുന്നതിന് മുന്‍പ് സമ്പൂര്‍ണ്ണ സുരക്ഷ നേടുന്നുവെന്ന് ഉറപ്പാക്കണം. അത് അടിയന്തരമാണ്, പ്രീമിയര്‍ പറഞ്ഞു.

ഒക്ടോബര്‍ 31നകം ക്യൂന്‍സ്‌ലാന്‍ഡിലെ ജനങ്ങള്‍ കോവിഡ് വാക്‌സിന്റെ ഒരു ഡോസെങ്കിലും സ്വീകരിച്ചിരിക്കണം. ഡിസംബര്‍ 17ന് അതിര്‍ത്തികള്‍ തുറക്കുമ്പോള്‍ സുരക്ഷ ഉറപ്പാക്കാന്‍ ഇത് ആവശ്യമാണ്. എന്നാല്‍ എന്‍എസ്ഡബ്യുവിലും, ആക്ടിലും വേഗത കുറഞ്ഞ രീതിയിലാണ് ക്യൂന്‍സ്‌ലാന്‍ഡിലെ വാക്‌സിനേഷന്‍ നിരക്ക് പുരോഗമിക്കുന്നത്. ശനിയാഴ്ച വരെ 60.01 ശതമാനം പേരാണ് സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയിട്ടുള്ളത്.

ഇതോടെ വാക്‌സിനേഷന്‍ ഉയര്‍ത്താനായി സ്‌റ്റേറ്റ് സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് പുറത്ത് പോപ്പ് അപ്പ് ക്ലിനിക്കുകള്‍ ആരംഭിച്ചിരിക്കുകയാണ് പ്രീമിയര്‍. ഡിസംബര്‍ 17 എത്തിച്ചേരുമ്പോള്‍ ക്യൂന്‍സ്‌ലാന്‍ഡിലെ ജനതയില്‍ 80 ശതമാനവും സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയിരിക്കുമെന്നാണ് കണക്കുകൂട്ടല്‍.

അതിര്‍ത്തികള്‍ തുറന്നാല്‍ പിന്നീട് ഈ വിലക്കുകള്‍ ഒരിക്കലും തിരിച്ചെത്തില്ലെന്നാണ് പ്രതീക്ഷയെന്ന് പ്രീമിയര്‍ കൂട്ടിച്ചേര്‍ത്തു. ക്രിസ്മസിന് മുന്‍പ് സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയ എന്‍എസ്ഡബ്യു, വിക്ടോറിയ, ആക്ട് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം നല്‍കുന്നത് ഉള്‍പ്പെടെ ഇളവുകളാണ് ക്യൂന്‍സ്‌ലാന്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്.
Other News in this category



4malayalees Recommends