ബേബി ചെറിയാന്‍ (97 ) കാല്‍ഗറിയില്‍ അന്തരിച്ചു

ബേബി ചെറിയാന്‍ (97 ) കാല്‍ഗറിയില്‍  അന്തരിച്ചു
കാല്‍ഗറി : ചെങ്ങന്നൂര്‍ പുത്തന്‍കാവ് നെല്ലിക്കല്‍ പാറപ്പാട്ട് വീട്ടില്‍ ബേബി ചെറിയാന്‍ (97 വയസ്സ് ) കാല്‍ഗറിയില്‍ ഞായറാഴ്ച രാവിലെ അന്തരിച്ചു. പരേതന്‍ സതേണ്‍ റെയില്‍വേയില്‍ സീനിയര്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ആയി സേവനം അനുഷ്ഠിച്ചിരുന്നു. ഭാര്യ പരേതയായ റെയ്ച്ചല്‍ ചെറിയാന്‍ ( കുഞ്ഞമ്മക്കുട്ടി) തിരുവനന്തപുരം വാലേത്തു കുടുംബാംഗമാണ് . ഏക മകള്‍ ശോഭ ഇട്ടി ഐപ്പിനൊപ്പം കാനഡയില്‍ താമസിച്ചുവരികയായിരുന്നു. പരേതനായ ഇട്ടി ഐപ്പ് ( സുനില്‍) മരുമകനും റോണ്‍, റയാന്‍ എന്നിവര്‍ കൊച്ചുമക്കളുമാണ് .സംസ്‌കാരം പിന്നീട്.


കൂടുതല്‍ വിവരങ്ങള്‍ക്ക് : 403 554 0320 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ് .


വാര്‍ത്ത അയച്ചത്: ജോസഫ് ജോണ്‍ കാല്‍ഗറി.


Other News in this category4malayalees Recommends