നോര്‍ത്തേണ്‍ വിര്‍ജീനിയായില്‍ വര്‍ണ്ണാഭമായ സെന്റ് ജൂഡ് തിരുനാള്‍ ആഘോഷം

നോര്‍ത്തേണ്‍ വിര്‍ജീനിയായില്‍ വര്‍ണ്ണാഭമായ സെന്റ് ജൂഡ് തിരുനാള്‍ ആഘോഷം
വാഷിംഗ്ടണ്‍ ഡി. സി നോര്‍ത്തേണ്‍ വിര്‍ജീനിയ സെന്റ് ജൂഡ് സീറോ മലബാര്‍ ദേവാലയത്തില്‍ പത്തു ദിവസം നീണ്ടു നിന്ന വി. യൂദാ ശ്ലീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് വര്‍ണാഭമായ സമാപനം

ഷിക്കാഗോ സീറോമലബാര്‍ രൂപത സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് ഒക്ടോബര്‍ 22 നു പതാകയുയര്‍ത്തിയതോടെ ആരംഭിച്ച തിരുനാള്‍ ആഘോഷങ്ങള്‍ ഞായറാഴ്ച ആഘോഷമായ ദിവ്യബലിയോടും വര്‍ണ്ണാഭമായ പ്രദക്ഷിണത്തോടും മറ്റുപരിപാടികളോടും കൂടി സമാപിച്ചു .ദിവ്യബലിക്കും തിരുക്കര്‍മ്മക്കള്‍ക്കും ഫാ. ജോസഫ് കണ്ടത്തില്‍കൂടി മുഘ്യ കാര്‍മ്മികത്വം വഹിച്ചു.


ക്രിസ്തുവിനുവേണ്ടി ധീരരക്തസാക്‌സഷ്യത്വം വരിച്ച യൂദാശ്ലീഹായെ പോലുള്ള അനേകായിരം വിശുദ്ധന്മാരുടെയും രക്തസാക്ഷികളുടെയും ധന്യ ജീവിതമാതൃകകളാണ് ക്രൈസ്തവ സഭയുടെ വളര്‍ച്ചയുടെ നിദാനമെന്നു ഫാ. കണ്ടത്തില്‍കൂടി തന്റെ സന്ദേശത്തില്‍ പറഞ്ഞു.


ക്രിസ്തുവിന്റെ അസ്തിത്വം ചോദ്യം ചെയ്തുകൊണ്ട്, ദൈവം ഇല്ല എന്ന് തെളിയിക്കുവാന്‍ ശ്രമിച്ച നിരവധിയാളുകള്‍ യേശുവിനെക്കുറിച്ചു പഠിക്കാനും മനസ്സിലാക്കാനും ശ്രമിച്ചപ്പോള്‍ പിന്നീട് ശക്തരായ ക്രിസ്തുമത വിശ്വാസികളും പ്രചാരകരും ആയിത്തീര്‍ന്ന നിരവധി സംഭവങ്ങള്‍ ഉണ്ടെന്നു അദ്ദേഹം പറഞ്ഞു.


ജീവിതപ്രശ്‌നങ്ങളില്‍പെട്ടു നട്ടം തിരിയുന്ന വിശ്വാസികള്‍ക്ക് യൂദാശ്ലീഹായുടെ മാദ്ധ്യസ്ഥം വലിയൊരു അത്താണിയും ആശ്വാസവും ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .ഇടവക വികാരി ഫാ. നിക്കോളാസ് തലക്കോട്ടൂര്‍ സഹകാര്‍മികത്വം വഹിച്ചു.


വിശുദ്ധരുടെ തിരുസ്വരൂപവും വര്‍ണ്ണാഭമായ മുത്തുക്കുടകളും മറ്റുമായി ദേവാലയത്തിനു പുറത്തു വിശ്വാസികള്‍ പ്രദക്ഷിണം നടത്തി.


37 പ്രസുദേന്തിമാരാണ് ഇത്തവണ തിരുനാളിനു ഉണ്ടായിരുന്നത്. 9 ദിവസങ്ങളില്‍ യൂദാശ്ലീഹായുടെ പ്രത്യേക നൊവേനയും വി.കുര്‍ബ്ബാനയും ഉണ്ടായിരുന്നു .


സൈന്റ്‌റ് ജൂഡ് ഇടവക വികാരി ഫാ.നിക്കോളാസ് തലക്കോട്ടൂര്‍, ഇടവക ട്രസ്റ്റീമാരായ ജയ്‌സണ്‍ ജോസഫ് , ജില്‍സണ്‍ ജോസഫ്, ജോസഫ് ജേക്കബ്, വിവിധ കമ്മറ്റികള്‍ക്കു നേതൃത്വം വഹിച്ച റോണി തോമസ്, മാത്യൂസ് മാത്യൂ , സെര്‍ജിന്‍ ജോണ്‍, സ്മിത ടോം, സോനാ ജിന്‍സണ്‍, ഷൈന്‍ സെബെസ് എന്നിവരാണ് ഇത്തവണത്തെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം വഹിച്ചത്. ജാസ്മിന്‍ മണലേല്‍ സ്വാഗതവും റോണി തോമസ് കൃതജ്ഞതയും പറഞ്ഞു .

തിരുനാളിന്റെ തലേദിവസത്തെ നൃത്തസന്ധ്യയില്‍ വാര്‍ഡടിസ്ഥാനത്തില്‍ കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് നൃത്ത പരിപാടികള്‍ അവതരിപ്പിച്ചു.



Other News in this category



4malayalees Recommends