വി.യൂദാസ് ശ്ലീഹായുടെ തിരുനാള്‍ ആചരിച്ചു

വി.യൂദാസ് ശ്ലീഹായുടെ തിരുനാള്‍ ആചരിച്ചു
ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രലില്‍ വി.യൂദാസ് തദേവൂസിന്റെ തിരുനാള്‍ ഭക്തിപൂര്‍വ്വം ആചരിച്ചു. ഒക്ടോബര്‍ 31ാം തീയതി ഞായറാഴ്ച നടത്തപ്പെട്ട തിരുനാളില്‍ ഷിക്കാഗോ സെന്റ് തോമസ് രൂപതാ പ്രൊകുറേറ്റര്‍ ഫാ.കുര്യന്‍ നെടുവേലി ചാലുങ്കല്‍ കാര്‍മ്മികനായിരുന്നു. ദേവാലയത്തിലെ തിരുക്കര്‍മ്മകള്‍ക്കും പ്രദക്ഷിണത്തിനുശേഷം സ്‌നേഹവിരുന്നോടെ തിരുന്നാള്‍ ആഘോഷങ്ങള്‍ സമാപിച്ചു.


എസ്.എം.സി.സി. ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിലാണ് തിരുനാള്‍ ആഘോഷങ്ങള്‍ നടത്തപ്പെട്ടത്. ആന്റോ കവലയ്ക്കല്‍, ബിജി കൊല്ലാപുരം, ഷാജി കൈലാത്ത്, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ഷിബു അഗസ്റ്റിന്‍, കുര്യാക്കോസ് തുണ്ടിപ്പറമ്പില്‍, മേഴ്‌സി കുര്യാക്കോസ്, ഷാബു മാത്യൂ, ജോസഫ് നാഴിയംപാറ, ആഗ്‌നസ്സ് തെങ്ങുംമൂട്ടില്‍, ഷിജി ചിറയില്‍, ജാസ്മിന്‍ ഇമ്മാനുവേല്‍, സണ്ണിവള്ളിക്കളം, റോയി നെടുങ്ങോട്ടില്‍, ജോണി മണ്ണ്‌ഞ്ചേരില്‍ എന്നിവര്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. സജി വര്‍ഗ്ഗീസ് തിരുനാള്‍ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു.Other News in this category4malayalees Recommends