മീന ഒരുക്കുന്ന ശാന്തമായ നേതൃത്വ പരിശീലനം

മീന ഒരുക്കുന്ന ശാന്തമായ നേതൃത്വ പരിശീലനം

ചിക്കാഗോ: നിങ്ങള്‍ ദൃശ്യമല്ലെങ്കില്‍, നിങ്ങള്‍ ഒരു നേതാവല്ല നേതൃത്വത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളില്‍ ഭൂരിഭാഗവും അമേരിക്കയില്‍ വികസിപ്പിച്ച സിദ്ധാങ്ങളില്‍ നിന്നാണ്. എന്നിരുന്നാലും, ഇത് യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വളരെ അകലെയാണ്. കോര്‍പ്പറേറ്റ് അമേരിക്കയിലെ ശ്രദ്ധേയമായ പല നേട്ടങ്ങളും 'ശാന്തമായ നേതാക്കള്‍' സാധ്യമാക്കി. അത്തരം നേതാക്കള്‍ പുതുമകളും പുതിയ ഉല്‍പ്പനങ്ങളും സൃഷ്ടിക്കുന്നു. കാരണം അവര്‍ ടീമുകളില്‍ പോസിറ്റീവ് സമന്വയം സൃഷ്ടിക്കുന്നതിലും, മറ്റുള്ളവരെ വിലമതിക്കുന്നതിലും നല്ലതാണ്.



നേതൃത്വത്തെക്കുറിച്ചുള്ള നിശബ്ദ അനുമാനങ്ങള്‍ കോര്‍പ്പറേറ്റ് അമേരിക്കയിലെ ഉന്നത നേതൃത്വ സ്ഥാനങ്ങള്‍ വഹിക്കുന്നത് സംബന്ധിച്ച് വ്യത്യസ്ത ഫലങ്ങളിലേക്ക് നയിക്കുമോ?


ടെക്‌നോളജി ബൂം സമയത്ത് സിലിക്കണ്‍വാലിയില്‍ നാലിലൊന്ന് സ്ഥാപനങ്ങള്‍ സ്ഥാപിച്ചിട്ടും ഏഷ്യന്‍ അമേരിക്കക്കാര്‍ (ഇന്ത്യന്‍ അമേരിക്കക്കാര്‍ ഉള്‍പ്പടെ) ഇപ്പോഴും 'നേതൃത്വ സാമഗ്രികള്‍' ആയി കണക്കാക്കപ്പെടുന്നതിന്റെ കാരണമെന്താണ്?


യുഎസ് ജനസംഖ്യയുടെ വെറും ആറു ശതമാനം ഏഷ്യന്‍ അമേരിക്കക്കാര്‍ സംരംഭകരുടേയും പുതുമയുള്ളവരുടേയും വലിയൊരു ശതമാനം സംഭാവന ചെയ്തതിന് കാരണം എന്താണ്?


മലയാളി എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക ഒരുക്കുന്ന ഈ വെബിനാറിലൂടെ ഡോ. ടോജോ തച്ചങ്കരി (പിഎച്ച്ഡി, വെതര്‍ഹെഡ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ്, കേസ് വെസ്റ്റേണ്‍ റിസര്‍വ് യൂണിവേഴ്‌സിറ്റി) തന്റെ പുസ്തകത്തെ അടിസ്ഥാനമാക്കി (അദൃശ്യമായത് ദൃശ്യമാക്കുക; ജോലി സ്ഥലത്ത് ഏഷ്യന്‍ ന്യൂനപക്ഷങ്ങളുടെ നേതൃത്വപരമായ സംഭാവനകള്‍ മനസിലാക്കുക) അദൃശ്യനേതാക്കളെ ശാക്തീകരിക്കുന്നതുവഴി സംഘടനകളില്‍ അര്‍ത്ഥവത്തായതും ഗുണപരമായതുമായ മാറ്റങ്ങള്‍ എങ്ങനെ സൃഷ്ടിക്കുമെന്ന് നമുക്ക് മനസിലാക്കിതരുന്നു. ജോയില്‍ ഉയര്‍ച്ച ആഗ്രഹിക്കുന്ന എല്ലാവരും ആവശ്യമായതും അറിഞ്ഞിരിക്കേണ്ടതുമായ ഈ ക്ലാസിലേക്ക് ഏവരേയും മീന ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.


Date: November 17, 7 pm (cetnral Time)

Zoom ID: 809 508 9195

Passcode: Meana


കൂടുതല്‍ വിവരങ്ങള്‍ക്ക്: അലക്‌സ് ഏബ്രഹാം (765 427 5109), സ്റ്റെബി തോമസ് (630 863 4986), ഫിലിപ്പ് മാത്യു (224 637 0068). Web: https://meanausa.org/



Other News in this category



4malayalees Recommends