പ്രതീക്ഷകള്‍ക്ക് വിപരീതമായി ക്യൂന്‍സ്ലാന്‍ഡില്‍ കാണാതായ 26 കാരിയെ രണ്ടു ദിവസത്തിന് ശേഷം കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പ്രതീക്ഷകള്‍ക്ക് വിപരീതമായി ക്യൂന്‍സ്ലാന്‍ഡില്‍ കാണാതായ 26 കാരിയെ രണ്ടു ദിവസത്തിന് ശേഷം കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി
രണ്ടു ദിവസമായി കാണാതായിരുന്ന ക്യൂന്‍സ്ലാന്‍ഡ് യുവതിയെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ക്രിസ്സി ലീ ഷെറിഡാനെ വ്യാഴാഴ്ച മുതലാണ് കാണാതായത്. ടൊയോട്ട പ്രാഡോയില്‍ 26 കാരിയായ യുവതി യാത്ര ചെയ്യവേ കാണാതായതായി പൊലീസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉറഗനില്‍ എത്തിയപ്പോള്‍ ഇവര്‍ 10.30ന് കുടുംബവുമായി സംസാരിച്ചിരുന്നു. ബണ്ടാബെര്‍ഗ് റീജ്യണില്‍ യുവതിയുടെ മൃതദേഹം വാഹനത്തില്‍ പൊലീസ് കണ്ടെത്തുകയായിരുന്നു.

കാര്‍ അപകടത്തില്‍പ്പെട്ട അവസ്ഥയിലായിരുന്നു. പൊലീസ് വിശദമായ പരിശോധന നടത്തിവരികയാണ്. ഫോറന്‍സിക് ക്രാഷ് യൂണിറ്റ് ഓഫീസേഴ്‌സ് വിശദമായ അന്വേഷണം നടത്തിവരികയാണ്.


Other News in this category



4malayalees Recommends